“”എഞ്ചീയര്‍മാരെയും MBAക്കാരെയും മുട്ടാതെ നിങ്ങള്‍ക്കിപ്പോള്‍ കേരളത്തില്‍ നടക്കാനാവില്ലെന്ന്”” ഒരു അധ്യാപകന്‍ കഴിഞ്ഞദിവസം പറയുകയുണ്ടായി. അത്രയ്ക്കുണ്ട് ഇവരുടെ പെരുപ്പം! ആര്‍ട്ട് ആന്റ് സയന്‍സ് കോളേജുകളിലും എഞ്ചിനീയറിങ് കോളേജുകളിലും നിരവധി “മാനേജ്‌മെന്റ് കോഴ്‌സുകള്‍” ഈ കാലത്ത് തനി സ്വാശ്രയമായി ആരംഭിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കേരളസംസ്ഥാനം ഒരു സ്വാശ്രയ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെടാവുന്ന അവസ്ഥയിലാണിപ്പോള്‍.
സ്വാശ്രയകോളേജുകള്‍ അഥവാ വിദ്യാഭ്യാസമേഖലയില്‍ നിയന്ത്രണരഹിത കമ്പോളവ്യവസ്ഥ കേരളത്തില്‍ വ്യാപകമായിട്ട് ഒരു ദശാബ്ദം കഴിയുന്നു. 2012 ലെ കണക്കുകള്‍ പ്രകാരം ഈ കൊച്ചു കേരളത്തില്‍ 118 എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. ഒരു എന്‍.ഐ.ടി അടക്കം 10 സര്‍ക്കാര്‍ കോളേജുകളും 3 എയ്ഡഡ് കോളേജും കഴിഞ്ഞാല്‍ 10 എണ്ണം സ്വാശ്രയ കോളേജുകളാണ്. 2 ഡീംഡ് യൂണിവേഴ്‌സിറ്റികളും ലിസ്റ്റിലുണ്ട്.
2 സര്‍ക്കാര്‍ അഗ്രികള്‍ച്ചറല്‍ കോളേജുകള്‍ ഇതില്‍പെടുന്നില്ല. വെറ്റിനറി സര്‍വകലാശാലക്ക് കീഴില്‍ 2 കോളേജും ഫിഷറീസ് സര്‍വകലാശാലക്ക് കീഴില്‍ ഒരു കോളേജും സര്‍ക്കാറിനുണ്ട്. എഞ്ചിനീയറിംഗ് കോളേജുകളില്‍ സര്‍ക്കാര്‍തന്നെ നടത്തുന്ന 9 സ്വാശ്രയകോളേജുകള്‍; കെ.എസ്.ആര്‍.ടി.സി. യുടെ വക ഒന്ന്; രണ്ട് എല്‍.ബി.എസ്. കോളേജുകള്‍ തുടങ്ങിയവ സ്വകാര്യസ്വാശ്രയ കോളേജുകള്‍ തന്നെയാണെന്നു പറയാം. യൂണിവേഴ്‌സിറ്റി നടത്തുന്ന 4 സ്വാശ്രയകോളേജുകളും ഇതേ വകുപ്പില്‍പ്പെടുത്താവുന്നവയാണ്. അവശേഷിക്കുന്ന തനിസ്വാശ്രയങ്ങള്‍ 84 എണ്ണം!
മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഈ കാലത്ത് സ്വകാര്യമൂലധനത്തിന്റെ വിഹാരരംഗമായിതീര്‍ന്ന വേറൊരു മേഖല. ആരെയും അത്ഭുതപ്പെടുത്തുന്ന “വളര്‍ച്ച”യാണിവിടെ സംഭവിച്ചിട്ടുള്ളത്. അലോപ്പതിയിലെ വൈദ്യശാസ്ത്രപഠനത്തില്‍ തുടങ്ങി ഫാര്‍മസി വിദ്യാഭ്യാസംവരെ നീളുന്ന പട്ടികയിങ്ങനെ- 6 (അലോപ്പതി) മെഡിക്കല്‍ കോളേജുകളും 3 ഡെന്റല്‍ കോളേജുകളും 5 വീതം നെഴ്‌സിംഗ് ഫാര്‍മസി കോളേജുകളും ചേര്‍ത്താല്‍ 19 സ്ഥാപനങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ നടത്തുന്നവയാണ്. 3 ആയുര്‍വേദം; 2 ഹോമിയോ മെഡിക്കല്‍ കോളേജുകളും സര്‍ക്കാര്‍ കണക്കില്‍വരും.
അതേസമയം കേരളത്തില്‍ സ്വകാര്യ (അലോപ്പതി) സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ 12 എണ്ണമുണ്ട്. 13 ഡെന്റല്‍ കോളേജുകള്‍ കൂടിചേരുമ്പോള്‍ ഡോക്ടര്‍ പഠനത്തിന് 25 കോളേജുകളായി! ഇവിടെ 14 സ്വകാര്യ ആയുര്‍വേദകോളേജുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഹോമിയോ മേഖലയില്‍ 3 സ്വാശ്രയസ്ഥാപനങ്ങള്‍ വേറെയും. ഇത്രയും പോരാഞ്ഞിട്ട് തിരുവനന്തപുരത്ത് ഒരു സിദ്ധമെഡിക്കല്‍ കോളേജുകൂടി പ്രവര്‍ത്തനം ആരംഭിച്ചിച്ചുണ്ട്. മൊത്തം 43 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ എന്നര്‍ത്ഥം!
ഇതോടൊപ്പം 59 സ്വാശ്രയ നഴ്‌സിംഗ് കോളേജുകളാണ് 10 വര്‍ഷത്തിനിടിയില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 32 ഫാര്‍മസി കേളേജുകള്‍കൂടി ഈ പട്ടികയില്‍ കടന്നിരിക്കുമ്പോള്‍ 134 (പഞ്ചവത്സരം മുതല്‍ ദ്വിവത്സരംവരെ നീളുന്ന) സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് കേരള സംസ്ഥാനത്തിപ്പോള്‍ ഉള്ളതെന്ന് പറയാം! പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ തുടങ്ങി ലാബ്‌ടെക്‌നീഷ്യന്‍ കോഴ്‌സുകള്‍ വരെ നീളുന്ന വേറൊരു വിഭാഗം ഈ മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തോടൊപ്പം ഉണ്ടെന്ന് ഓര്‍ക്കുക.
“”എഞ്ചീയര്‍മാരെയും MBAക്കാരെയും മുട്ടാതെ നിങ്ങള്‍ക്കിപ്പോള്‍ കേരളത്തില്‍ നടക്കാനാവില്ലെന്ന്”” ഒരു അധ്യാപകന്‍ കഴിഞ്ഞദിവസം പറയുകയുണ്ടായി. അത്രയ്ക്കുണ്ട് ഇവരുടെ പെരുപ്പം! ആര്‍ട്ട് ആന്റ് സയന്‍സ് കോളേജുകളിലും എഞ്ചിനീയറിങ് കോളേജുകളിലും നിരവധി “മാനേജ്‌മെന്റ് കോഴ്‌സുകള്‍” ഈ കാലത്ത് തനി സ്വാശ്രയമായി ആരംഭിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കേരളസംസ്ഥാനം ഒരു സ്വാശ്രയ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെടാവുന്ന അവസ്ഥയിലാണിപ്പോള്‍.
സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ്/ഉള്ളടക്കം തുടങ്ങിയവയുടെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെല്ലാനല്ല ഇവിടെ ഈ കണക്കുകള്‍ എടുത്തു കൊടുത്തത്. വിദ്യാഭ്യാസം സ്വകാര്യമേഖലക്ക് പതിച്ചു നല്‍കിയപ്പോള്‍; അവര്‍ തരുന്ന സര്‍ട്ടിഫ്ക്കറ്റുകള്‍ക്ക് ആ കടലാസിന്റെ വിലപോലും കിട്ടാതായി എന്നതും; പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കമ്പോളം വെച്ചുനീട്ടുന്ന കൂലി കേരളത്തിലെ ഒരു സാധാരണ പ്ലമ്പിംഗ് – പെയിന്റിംഗ് ജോലിചെയ്യുന്ന തൊഴിലാളിക്ക് കിട്ടുന്ന കൂലിയുടെ പകുതിപോലും ഇല്ലന്നതും ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്.
സര്‍ക്കാര്‍/ എയ്ഡഡ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി 6200 രൂപാ വാര്‍ഷികഫീസു നല്‍കുമ്പോള്‍ സ്വാശ്രയകോളേജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ (35%) പ്രവേശനം നേടുന്നവര്‍ നല്‍കേണ്ടത് 35,000 രൂപയാണ്. ബാക്കിവരുന്ന 65% സീറ്റിലെ വാര്‍ഷികഫീസ് 65000 രൂപ! (10 മടങ്ങ്) ഇത് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജിന്റെ കഥയാണ്. അല്ലാത്തിടത്ത് 100% സീറ്റിനും 65,000 രൂപതന്നെ കൊടുക്കണം! കത്തോലിക്കറ്റ് മാനേജ്‌മെന്റാവട്ടെ 75,000 രൂപാ പ്രതിവര്‍ഷ ഫീസും ഒരു ലക്ഷംരൂപാ പലിശരഹിത നിക്ഷേപവും വാങ്ങിയാണ് എഞ്ചിനീയറിംഗ് ബിരുദം വില്‍ക്കുന്നത്!
സ്വകാര്യമൂലധനം കവരുന്ന പണം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് വാര്‍ഷിക ഫീസ് ഇപ്പോള്‍ 25,000 രൂപയാണ്. സര്‍ക്കാര്‍നിയന്ത്രണമുള്ള സ്വാശ്രയകോളേജിലെ – സര്‍ക്കാര്‍ സീറ്റലും സ്വകാര്യ സ്വായശ്രയകോളേജിലെ സീറ്റിനും 6 ഇരട്ടിയാണ് വാര്‍ഷിക ടൂഷ്യന്‍ ഫീസ്.. 1,50,000 ഇതേ കോളേജുകളില്‍ മാനേജ്‌മെന്റ് സിറ്റീല്‍ കയറുന്നവരുടെ വാര്‍ഷികഫീസ് 20 മടങ്ങാണ്; അതായത് 5,50,000 രൂപ! ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ എല്ലാവരോടും 3,75,000 രൂപാ വീതമാണ് ഫീസു പിരിക്കുന്നത്.
ബി.ഡി.എസിന് സര്‍ക്കാര്‍ പ്രതിവര്‍ഷം 23,000 രൂപാ ഫീസു പിരിക്കുമ്പോള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 1,20,000 രൂപയാണ് ഒരു വിദ്യാര്‍ത്ഥി നല്‍കേണ്ടത്. അവിടെ മാനേജ്‌മെന്റ് സീറ്റില്‍ 3.75 ലക്ഷം രൂപാ വാര്‍ഷികഫീസാണ് നിലവിലുള്ളത്! എഞ്ചിനീയറിംഗ് രംഗത്തേക്ക് നോക്കിയാല്‍ ഫീസ് ഘടന ഏതാണ്ട് ഇനി പറയുംവിധമാണ്.
സര്‍ക്കാര്‍/ എയ്ഡഡ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി 6200 രൂപാ വാര്‍ഷികഫീസു നല്‍കുമ്പോള്‍ സ്വാശ്രയകോളേജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ (35%) പ്രവേശനം നേടുന്നവര്‍ നല്‍കേണ്ടത് 35,000 രൂപയാണ്. ബാക്കിവരുന്ന 65% സീറ്റിലെ വാര്‍ഷികഫീസ് 65000 രൂപ! (10 മടങ്ങ്) ഇത് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജിന്റെ കഥയാണ്. അല്ലാത്തിടത്ത് 100% സീറ്റിനും 65,000 രൂപതന്നെ കൊടുക്കണം! കത്തോലിക്കറ്റ് മാനേജ്‌മെന്റാവട്ടെ 75,000 രൂപാ പ്രതിവര്‍ഷ ഫീസും ഒരു ലക്ഷംരൂപാ പലിശരഹിത നിക്ഷേപവും വാങ്ങിയാണ് എഞ്ചിനീയറിംഗ് ബിരുദം വില്‍ക്കുന്നത്!
സംസ്ഥാനത്തെ (സര്‍ക്കാര്‍) ബി.ഫാം കോഴ്‌സിന്റെ വാര്‍ഷികഫീസ് 20,000 രൂപയാണ്. സ്വാശ്രയ ബി. ഫാമിന്റെ ഫീസാവട്ടെ 75000 മുതല്‍ 85,000 വരെയാണ്. കഴിഞ്ഞവര്‍ഷം ഇത് 39,000 ആയിരുന്നുവെന്നാണ് പറയുന്നത്. നേഴ്‌സിംഗ്, പാരാ മെഡിക്കല്‍, മാനേജ്‌മെന്റ് കോഴ്‌സുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം പല നിരക്കുകളാണ്. 20000 മുതല്‍ ഒന്നരലക്ഷംവരെ പരന്നുകിടക്കുന്ന നിരക്കുകളാണ് ഇതിനൊക്കെ വാങ്ങുന്നത്.
ഇവരെ മാടുകളെപ്പോലെ, കടംവാങ്ങിയും പറമ്പുവിറ്റും സ്വാശ്രയ എഞ്ചിനീയറിങ് ലായത്തിലേക്ക് ആട്ടിപ്പായിക്കുന്ന രക്ഷിതാക്കളെ അലോസരപ്പെടുത്തുന്നില്ലെന്നത് ഖേദകരം! അത്തരം കാര്യങ്ങളന്വേഷിക്കാറുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹിക നേതൃത്വം ഒന്നുകില്‍ മൂലധന വാഴ്ചയുടെ ഗുണഭോക്താക്കളോ; വിവേകമില്ലായ്മകൊണ്ട് അവര്‍ക്കൊപ്പം ഒഴുകിനീന്തുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്… പുതിയതലമുറയിലെ ഈ വിദ്യാര്‍ത്ഥികള്‍തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വന്‍ പ്രതിസന്ധിയോട് പ്രതികരിക്കുകയാണ്, സാധ്യമാവുന്ന പരിഹാരമെന്ന് ഞങ്ങള്‍ കരുതുന്നു..
ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് റാങ്ക്‌ലിസ്റ്റില്‍ കടന്നിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 60,776. ആകെയുള്ള സീറ്റുകള്‍ 25,800. ഇതില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ പോകുന്നവര്‍ നാലായിരത്തി അഞ്ഞൂറ് പേരുണ്ടാവും! ബാക്കിവരുന്ന 21,300 സീറ്റിലും നല്‍കേണ്ട ഫീസ് നിരക്ക് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഒരൊറ്റ വര്‍ഷം എത്രരൂപയാണ് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വ്യാപാരം നടത്തുന്നവര്‍ വാങ്ങിവെയ്ക്കുന്നതെന്ന് ഊഹിക്കാം!
ഇതൊരു 4 വര്‍ഷകോഴ്‌സാണ്. ഒരുപാട് അനുബന്ധചിലവുകള്‍ കൂടെവരും. അതുകൂടി ചേരുമ്പോള്‍ എഞ്ചിനീയറിംഗ് ബിരുദം കൈയിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും ചിലവിടുന്നതുക അടക്കുന്ന ഫീസിന്റെ ഇരട്ടിയേക്കാള്‍ അധികമായിരിക്കും! ഇതെല്ലാം വാങ്ങിവച്ചവര്‍ക്ക് മാന്യമായ ബരുദം/ വജയം നല്‍കാന്‍ കഴിയുന്നുണ്ടോ, അതിനെന്തെങ്കിലും കമ്പോളവിലയുണ്ടോ എന്നത് രണ്ടാമത്തെ കാര്യം! വിദ്യാഭ്യാസ വായ്പയായി വാങ്ങിക്കൂട്ടുന്ന പണം പലിശസഹിതം തിരികെ നല്‍കുമ്പോള്‍ അതിന്റെ മൂല്യമെത്ര ആയി ഉയരും?
അതടക്കാന്‍ പര്യാപ്തമായ ജോലി ആരുറപ്പുവരുത്തും? അത്തരം ചോദ്യങ്ങളൊന്നും ഇവരെ മാടുകളെപ്പോലെ, കടംവാങ്ങിയും പറമ്പുവിറ്റും സ്വാശ്രയ എഞ്ചിനീയറിങ് ലായത്തിലേക്ക് ആട്ടിപ്പായിക്കുന്ന രക്ഷിതാക്കളെ അലോസരപ്പെടുത്തുന്നില്ലെന്നത് ഖേദകരം! അത്തരം കാര്യങ്ങളന്വേഷിക്കാറുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹിക നേതൃത്വം ഒന്നുകില്‍ മൂലധന വാഴ്ചയുടെ ഗുണഭോക്താക്കളോ; വിവേകമില്ലായ്മകൊണ്ട് അവര്‍ക്കൊപ്പം ഒഴുകിനീന്തുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്… പുതിയതലമുറയിലെ ഈ വിദ്യാര്‍ത്ഥികള്‍തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വന്‍ പ്രതിസന്ധിയോട് പ്രതികരിക്കുകയാണ്, സാധ്യമാവുന്ന പരിഹാരമെന്ന് ഞങ്ങള്‍ കരുതുന്നു..
അടുത്ത പേജില്‍ തുടരുന്നു
സര്‍ക്കാരുമായി “കരാര്‍” ഉപേക്ഷിച്ച കണ്ണൂര്‍ ജില്ലയിലെ സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍, പകുതി എം.ബി.ബി.എസ് സീറ്റുകളില്‍ അയോഗ്യരായ കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. പ്രവേശനപരീക്ഷാ കമ്മീഷണറുടെ ലിസ്റ്റില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെന്നുള്ള വ്യാജറിപ്പോര്‍ട്ട് മുഹമ്മദ് കമ്മിറ്റിക്കു കൊടുക്കാനും ഈ കോളേജുകള്‍ മറന്നില്ല. ഒരു സീറ്റിന് 50 ലക്ഷം രൂപാവീതം വാങ്ങിയാണത്രെ ലിസ്റ്റിനു വെളിയിലുള്ളവര്‍ക്ക് പ്രവേശനം നല്‍കിയത്. മൊത്തം 250 സീറ്റുള്ള ഈ രണ്ട് മാനേജ്‌മെന്റുകള്‍ ചേര്‍ന്ന് തലവരിയായിതന്നെ 100 കോടിയോളം രൂപാ സമാഹരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പണത്തിനുമേല്‍ പരുന്തും പറക്കില്ല
2012 ജൂലായ് മാസം, കേരളാ ഹൈക്കോടതി നിയമിച്ച ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍; യോഗ്യതയുള്ള അധ്യാപകര്‍; പഠനനിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളെക്കുറിച്ച് തയ്യാറാക്കിയ പഠനം പറയുന്നത് 21 കോളേജുകള്‍ക്ക് ഒട്ടും നിലവാരമില്ലന്നാണ്. ശരാശരിയോട് അടുത്തു നില്‍ക്കുന്നവ 34 എണ്ണമുണ്ട്. മികച്ചതും തൃപ്തികരമെന്ന് പറയാവുന്നവയുമായി 47! വിജയശതമാനം തീരെ കുറഞ്ഞതും നിലവാരമില്ലാത്തതുമായ 21 കോളേജുകള്‍ പൂട്ടണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
ഇതിനൊരുമാസം മുമ്പാണ്, ആരോഗ്യസര്‍വ്വകലാശാലയുടെ പരിശോധനയില്‍ 18 സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളേജുകള്‍ പ്രവര്‍ത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയത്. അധ്യാപന നിലവാരമില്ലായ്മയും കൂട്ടത്തോല്‍വിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ഈ സ്ഥാപനങ്ങളെ മെഡിക്കല്‍-ഡെന്റല്‍ കോളേജുകളായി പരിഗണിക്കാനാവില്ലെന്നാണ് സര്‍വകലാശാലാ അധികൃതര്‍ റിപ്പോര്‍ട്ട്‌ചെയ്തത്..
ഇന്ത്യമെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലന്നും ആവശ്യത്തിന് ഡിപ്പാര്‍ട്ടുമെന്റുകള്‍തന്നെ പലതിലും ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ലാബ്, തിയറ്റര്‍, ലൈബ്രറി, യോഗ്യരായ അധ്യാപകര്‍ തുടങ്ങിയവ ഇല്ലാത്തതുമൂലമാണ് കടുത്തനിലവാരത്തകര്‍ച്ചയും കൂട്ടത്തോല്‍വിയും ഉണ്ടായത്. സംസ്ഥാനത്തെ ആറ് വീതം മെഡിക്കല്‍ -ഡെന്റല്‍-നഴ്‌സിംഗ് കോളേജുകളാണ് നിലവാരമില്ലാത്തവയെന്ന് സര്‍വകലാശാല കണ്ടെത്തിയത്. കോഴിക്കോട് കണ്ണൂര്‍ പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഈ വിഭാഗത്തിലുള്ള മെഡിക്കല്‍ കോളേജുകളുള്ളത്!
സര്‍ക്കാരുമായി “കരാര്‍” ഉപേക്ഷിച്ച കണ്ണൂര്‍ ജില്ലയിലെ സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍, പകുതി എം.ബി.ബി.എസ് സീറ്റുകളില്‍ അയോഗ്യരായ കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. പ്രവേശനപരീക്ഷാ കമ്മീഷണറുടെ ലിസ്റ്റില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെന്നുള്ള വ്യാജറിപ്പോര്‍ട്ട് മുഹമ്മദ് കമ്മിറ്റിക്കു കൊടുക്കാനും ഈ കോളേജുകള്‍ മറന്നില്ല. ഒരു സീറ്റിന് 50 ലക്ഷം രൂപാവീതം വാങ്ങിയാണത്രെ ലിസ്റ്റിനു വെളിയിലുള്ളവര്‍ക്ക് പ്രവേശനം നല്‍കിയത്. മൊത്തം 250 സീറ്റുള്ള ഈ രണ്ട് മാനേജ്‌മെന്റുകള്‍ ചേര്‍ന്ന് തലവരിയായിതന്നെ 100 കോടിയോളം രൂപാ സമാഹരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ബി.എസ്.സി. നേഴ്‌സിംഗില്‍ കഴിഞ്ഞവര്‍ഷം 4460 പേര്‍ പരീക്ഷഎഴുതിയതില്‍ 1255 പേര്‍ മാത്രമാണ് വിജയിച്ചത്. ഒരു വിദ്യാര്‍ത്ഥിപോലും വിജയിക്കാത്ത മെഡിക്കല്‍- നേഴ്‌സിംഗ് കോളേജുകള്‍ കാരക്കോണം മെഡിക്കല്‍ കോളേജ്; കണ്ണൂര്‍ ധനലക്ഷമി; കോഴഞ്ചേരി പൊയ്യാനില്‍ കോളേജ്; കൊച്ചികടവന്ത്ര വെല്‍കെയര്‍ കോളേജ് എന്നിവയാണ്. 70% വിജയം നേടിയവ സര്‍ക്കാര്‍ കോളേജുകള്‍ മാത്രം! ഫിസിയോതെറാപ്പിയില്‍ എട്ടില്‍ മൂന്നിടത്ത് ആരും ജയിച്ചില്ല. ബി.ഫാം കോളേജുകളില്‍ 10 ഇടത്തെ വിജയശതമാനം 10ല്‍ താഴെയാണ്. ബി.ഡി.എസിനാവട്ടെ 14 കോളേജിലെ വിജയശതമാനം 40നു താഴെയാണ്. മെഡിക്കല്‍ സര്‍വകലാശാലയാണ് ഈ വിവരണങ്ങള്‍ പുറത്തുവിട്ടത്.
2012 ജൂലൈയിലെ തന്നെ വേറൊരുവാര്‍ത്ത ഇങ്ങനെയാണ്. സ്വാശ്രയനഴ്‌സിംഗ് പാരാമെഡിക്കല്‍, ബി.ഫാറം കോഴ്‌സുകളുലാണ് കൂട്ടത്തോല്‍വി റിപ്പോര്‍ട്ട് ചെയ്തത്. പോയവര്‍ഷത്തെ ബി.എസ്.സി. നേഴ്‌സിംഗ് പരീക്ഷാ ഫലം വന്നപ്പോള്‍ നാല് കോളേജില്‍ ആരും ജയിച്ചില്ല. 18 ഇടത്തെ വിജയശതമാനം 10 ശതമാനത്തിനും 17 ശതമാനത്തിനുമിടയിലാണ്. എട്ടിടത് 8% മാത്രമാണ് വിജയം!
ബി.എസ്.സി. നേഴ്‌സിംഗില്‍ കഴിഞ്ഞവര്‍ഷം 4460 പേര്‍ പരീക്ഷഎഴുതിയതില്‍ 1255 പേര്‍ മാത്രമാണ് വിജയിച്ചത്. ഒരു വിദ്യാര്‍ത്ഥിപോലും വിജയിക്കാത്ത മെഡിക്കല്‍- നേഴ്‌സിംഗ് കോളേജുകള്‍ കാരക്കോണം മെഡിക്കല്‍ കോളേജ്; കണ്ണൂര്‍ ധനലക്ഷമി; കോഴഞ്ചേരി പൊയ്യാനില്‍ കോളേജ്; കൊച്ചികടവന്ത്ര വെല്‍കെയര്‍ കോളേജ് എന്നിവയാണ്. 70% വിജയം നേടിയവ സര്‍ക്കാര്‍ കോളേജുകള്‍ മാത്രം! ഫിസിയോതെറാപ്പിയില്‍ എട്ടില്‍ മൂന്നിടത്ത് ആരും ജയിച്ചില്ല. ബി.ഫാം കോളേജുകളില്‍ 10 ഇടത്തെ വിജയശതമാനം 10ല്‍ താഴെയാണ്. ബി.ഡി.എസിനാവട്ടെ 14 കോളേജിലെ വിജയശതമാനം 40നു താഴെയാണ്. മെഡിക്കല്‍ സര്‍വകലാശാലയാണ് ഈ വിവരണങ്ങള്‍ പുറത്തുവിട്ടത്.
നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ ശരാശരി വിജയശതമാനം 40-ല്‍ താഴെയാണ്.20,000-ല്‍പ്പരം സ്വാശ്രയ എഞ്ചിനീയറിംഗ് സീറ്റുകളില്‍നിന്ന് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നവരില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റുമായി വരുന്നത് ശരാശരി 8000 പേര്‍ മാത്രമാണെന്ന് ചുരുക്കം. ഇതില്‍തന്നെ 10% മുതല്‍ 20% വരെ വിജയമുള്ള 20-ല്‍പ്പരം കോളേജുകളുണ്ട്! മെച്ചപ്പെട്ട വിരലിലെണ്ണാവുന്നവയുടെ ചിലവിലാണ് ശരാശരി വിജയം 40% വരെ ആകുന്നത്! തോറ്റിറങ്ങുന്നവരും വന്‍തുക വായ്പവാങ്ങിയവരാണെന്ന് ഓര്‍ക്കുക. ജയിച്ചവരില്‍ പ്ലെയ്‌സ്‌മെന്റ് 10-20%നു മാത്രമെ കിട്ടുന്നുള്ളുവെന്നും ബാക്കിയുള്ളവര്‍ തൊഴിലില്ലാപ്പടയിലേക്കും കടക്കെണിയിലേക്കും ആത്മഹത്യാ മുനമ്പിലേക്കും മാര്‍ച്ചുചെയ്യുകയാണെന്നും പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല.
ബി.ടെക് പഠിക്കാനും, പരീക്ഷപാസാവാനും അഭിരുചിയും ഒരളവുവരെ ശേഷിയും താല്‍പ്പര്യവുമില്ലാത്തവരും മല്‍സരിക്കുകയാണ്. കഴിഞ്ഞവര്‍ഷം കൊച്ചി ശാസ്ത്രസങ്കേതിക സര്‍വകലാശാലയിലെ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്; ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്; ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ ബ്രാഞ്ചുകളില്‍ പാസായവരുടെ ശതമാനം യാഥാക്രമം 24; 17, 18 എന്നിങ്ങനെയായിരുന്നു. താരതമ്യേന പ്രയാസം കുറഞ്ഞ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലെ വിജയശതമാനം 11.59 ശതമാനമായിരുന്നു!
കുത്തകമൂലധനം അടിച്ചെടുക്കുന്ന ധനമാണ് പ്രധാനവിഷയം. എത്ര ചുരുങ്ങിയ എസ്റ്റിമേറ്റെടുത്താലും കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ രണ്ടായിരം കോടിയിലധികം രൂപാ കവര്‍ന്നെടുക്കുന്ന വ്യവസായമായി ഉന്നതവിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. അത്രയും പണമുണ്ടെങ്കില്‍ കേരളത്തിന്റെ സമസ്ത വിദ്യാഭ്യാസ ആവശ്യം നിര്‍വഹിക്കാനും പഠിച്ചിറങ്ങുന്നവരെ മുഴുവന്‍ മാന്യമായ തൊഴിലില്‍ പുനരധിവസിപ്പിക്കാനുമുള്ള വ്യവസായ സ്ഥാപനങ്ങളുടെ പരമ്പരതന്നെ പടുത്തുയര്‍ത്താനാവും! പക്ഷേ കമ്പോളശക്തികളുടെ ലാഭസഞ്ചയത്തിലേക്ക് നിരന്തരം ധനം എത്തിച്ചുകൊടുക്കുകയാണ് നമ്മുടെ കടമയെന്ന് വാശിപിടിച്ചാല്‍ പിന്നെ രക്ഷയില്ല!
കേരളത്തില്‍ പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാര്‍, ഒരു കൊമേഴ്‌സ് ബിരുദ്ധധാരിക്ക് ചെയ്യാവുന്ന ബാങ്ക്‌ജോലിയോ സര്‍ക്കാര്‍ ക്ലാര്‍ക്കുപണിയോ ചെയ്ത് “മാന്യമായി ജീവിക്കുന്ന” കാഴ്ചയാണ് നാം കാണുന്നത്. അതുതന്നെ ആവശ്യത്തിനില്ലാത്തതുകൊണ്ട് വര്‍ഷംതോറും പഠിച്ചിറങ്ങുന്നവരുടെ അവസ്ഥയെന്താവുമെന്ന് പറയാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ നാട്ടിലെ കുട്ടികളെ മുഴുവന്‍ എഞ്ചിനീയര്‍മാരാക്കുക, അതിന് അവരില്‍നിന്ന് അതിഭീമന്‍ പണം വിടുങ്ങുക; അവരെ തൊഴില്‍ കമ്പോളത്തില്‍ വിലകുറഞ്ഞ ചരക്കാക്കുക; പണം ലഭ്യമല്ലാത്തവര്‍ക്ക് ദീര്‍ഘകാല വിദ്യാഭ്യാസ വായ്പ നല്‍കി തൊഴില്‍ ലഭിച്ചാലും ഇല്ലെങ്കിലും ശിഷ്ടകാലംമുഴുവന്‍ കടക്കാരാക്കുക. കമ്പോളവ്യവസ്ഥ കൊണ്ടുവന്ന മൂലധനക്കൊള്ളയില്‍ മയങ്ങി ഒടുങ്ങുകയാണ് കേരളവും ഇന്ത്യയും. ഉത്തരവാദികള്‍ ആരായാലും അവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ അസംബന്ധ നാടകത്തിലൂടെ കുത്തകമൂലധനം അടിച്ചെടുക്കുന്ന ധനമാണ് പ്രധാനവിഷയം. എത്ര ചുരുങ്ങിയ എസ്റ്റിമേറ്റെടുത്താലും കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ രണ്ടായിരം കോടിയിലധികം രൂപാ കവര്‍ന്നെടുക്കുന്ന വ്യവസായമായി ഉന്നതവിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. അത്രയും പണമുണ്ടെങ്കില്‍ കേരളത്തിന്റെ സമസ്ത വിദ്യാഭ്യാസ ആവശ്യം നിര്‍വഹിക്കാനും പഠിച്ചിറങ്ങുന്നവരെ മുഴുവന്‍ മാന്യമായ തൊഴിലില്‍ പുനരധിവസിപ്പിക്കാനുമുള്ള വ്യവസായ സ്ഥാപനങ്ങളുടെ പരമ്പരതന്നെ പടുത്തുയര്‍ത്താനാവും! പക്ഷേ കമ്പോളശക്തികളുടെ ലാഭസഞ്ചയത്തിലേക്ക് നിരന്തരം ധനം എത്തിച്ചുകൊടുക്കുകയാണ് നമ്മുടെ കടമയെന്ന് വാശിപിടിച്ചാല്‍ പിന്നെ രക്ഷയില്ല!
ഒരു സംസ്ഥാനത്തെ കഥയാണ് നമ്മള്‍ ചര്‍ച്ചചെയ്തത്. 26 സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍ അവിടെയെല്ലാം വന്‍ വ്യവസായമാണ് സ്വാശ്രയവിദ്യാഭ്യാസമേഖല. നമുക്ക് സങ്കല്‍പ്പിക്കാനാവാത്തത്ര ഭീമമായ സാമ്പത്തിക കൊള്ളയാണ് നടക്കുന്നത്. (ഈ കഴിഞ്ഞമാസം വരെ 70,000 കോടിയോളം രൂപാ വിദ്യാഭ്യാസ വായ്പയായി ഇന്ത്യയിലെ പൊതുമേഖലാബാങ്കുള്‍ നല്‍കിയെന്നാണ് കേന്ദ്രധനമന്ത്രി പറയുന്നത്) ഊഹാതീതമായ ധനകൈമാറ്റമാണ് ഉന്നത വിദ്യാഭ്യാസമേഖല മൂലധനത്തെ ഏല്‍പ്പിച്ചതുവഴി നടന്നുകൊണ്ടിരിക്കുന്നത്. ഇനി ചില പത്രവാര്‍ത്തകള്‍…
p style=”text-align: justify;”>അടുത്ത പേജില്‍ തുടരുന്നു
ബി.എഡ് കോളേജുകള്‍ വാങ്ങണമെങ്കില്‍ ചുരുങ്ങിയത് 30 കോടി രൂപ നല്‍കേണ്ടിവരും. എന്നാല്‍ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് വില ഏറും. മാത്രമല്ല എന്‍ജിനീയറിങ് കോളേജുകളുടെ വില്പനയുടെ സാമ്പത്തികക്രയവിക്രയം അടിസാഥാനപ്പെടുത്തിയിരിക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്. വില്പനയ്ക്കുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ നല്ലൊരുഭാഗം സന്നദ്ധസംഘടനകളും ട്രസ്റ്റുകളും മറ്റും നടത്തുന്നവയാണ്. സ്ഥലം, അടിസ്ഥാനസൗകര്യം തുടങ്ങിയവയൊക്കെ കണക്കിലെടുത്താല്‍ ഒരു എന്‍ജിനീയറിങ് കോളേജിന്റെ വില 200 കോടിയിലെത്തും.
തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് കോളേജുകള്‍ വില്പനയ്ക്ക്
വില്ലകളും റിസോര്‍ട്ടുകളും ഫാംഹൗസുകളും പോലെ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ എന്‍ജിനീയറിംങ് കോളേജുകളുടെ വില്പനയും ചൂടേറുന്നു. പ്രോപ്പര്‍ട്ടി ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാലറിയാം വില്പനയുടെ വിവരം. കോളേജുകളുടെ പേരുകളോ, കൃത്യമായ സ്ഥലമോ, വില്‍ക്കാനുദ്ദേശിക്കുന്ന വിലയോ പരസ്യങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടാവില്ല.
എന്നാല്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം, എന്തൊക്കെ സൗകര്യമാണ് ഇവിടെയുള്ളത്, എത്ര കുട്ടികള്‍ പഠിക്കുന്നു. എത്ര അധ്യാപകരും അധ്യാപകേതര ജീവനക്കാരും ജോലിചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്. കോളേജുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി പരസ്യം നല്‍കിയ ആളുടെ ഫോണ്‍നമ്പറും ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ടാവും.
നടത്തിപ്പുചെലവുകള്‍ താങ്ങാനാവാത്തതാണ് പല എന്‍ജിനീയറിങ് കോളേജുകളും വില്‍ക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ താത്പര്യമില്ലാതെയും പല ഉടമകളും വില്പനക്ക് തയ്യാറാകുന്നുണ്ട്. കോളേജുകള്‍ വിറ്റ് കൂടുതല്‍ ലാഭകരമായ സ്‌കൂളുകള്‍ തുടങ്ങുന്നതിനും പലരും ആലോചിക്കുന്നു. പഴയതുപോലെ എന്‍ജിനീയറിങ് പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതും വില്പനയ്ക്കുള്ള കാരണങ്ങളിലൊന്നായി.
അണ്ണാ സര്‍വകലാശാലയില്‍ അഫിലിയേറ്റു ചെയ്യപ്പെട്ട എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള പല കോളേജുകളുമുണ്ട് വില്പനയ്ക്കുവെച്ചവയുടെ കൂട്ടത്തില്‍. ഇതില്‍ പലതും ചെന്നൈക്കും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന കോളേജുകളാണ്. കൂടാതെ കോയമ്പത്തൂര്‍, കന്യാകുമാരി, ദിണ്ടിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും കേളേജുകള്‍ വില്പനക്കുണ്ട്. വില്പനപരസ്യങ്ങള്‍ക്ക് ബ്രോക്കര്‍മാരില്‍നിന്നും കോളേജ് പ്രൊമോട്ടര്‍മാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്‍ജിനീയറിങ് കോളേജുകള്‍ മാത്രമല്ല സ്വകാര്യ മെഡിക്കല്‍ കോളേജുകളും, ബി.എഡ് കോളേജുകളും പോളിടെക്‌നിക്കുകളും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളും വരെയുണ്ട് വില്പ്നപ്പട്ടികയില്‍!
ബി.എഡ് കോളേജുകള്‍ വാങ്ങണമെങ്കില്‍ ചുരുങ്ങിയത് 30 കോടി രൂപ നല്‍കേണ്ടിവരും. എന്നാല്‍ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് വില ഏറും. മാത്രമല്ല എന്‍ജിനീയറിങ് കോളേജുകളുടെ വില്പനയുടെ സാമ്പത്തികക്രയവിക്രയം അടിസാഥാനപ്പെടുത്തിയിരിക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്. വില്പനയ്ക്കുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ നല്ലൊരുഭാഗം സന്നദ്ധസംഘടനകളും ട്രസ്റ്റുകളും മറ്റും നടത്തുന്നവയാണ്. സ്ഥലം, അടിസ്ഥാനസൗകര്യം തുടങ്ങിയവയൊക്കെ കണക്കിലെടുത്താല്‍ ഒരു എന്‍ജിനീയറിങ് കോളേജിന്റെ വില 200 കോടിയിലെത്തും. (മാതൃഭൂമി)
തലവരിപ്പണം മാത്രം ഒരു വര്‍ഷം 2000കോടി
തമിഴ്‌നാട്ടിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍നിന്നും പ്രതിവര്‍ഷം തലവരിപ്പണം മാത്രമായി ഈടാക്കുന്നത് കോടികള്‍. അണ്ണാ സര്‍വകലാശാല നിയോഗിച്ച ഫീസ് നിര്‍ണയക്കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം അണ്ണാസര്‍വകലാശാലയില്‍ ഗവണ്‍മെന്റ് അലോട്ടുചെയ്ത സീറ്റുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം ഫീസ് 40,000 രൂപയാണ്. തലവരിപ്പണമായും അനധികൃത സംഭാവനയായും തമിഴ്‌നാട്ടിലെ കോളേജുകള്‍ക്ക് പ്രതിവര്‍ഷം 2000 കോടി രൂപയോളം വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നുണ്ട്. (മാതൃഭൂമി)
സ്വകാര്യമൂലധനം കുടിച്ചൂറ്റുന്നത്.
10 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മാത്രം 59 സ്വകാര്യ നെഴ്‌സിങ് കോളേജുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളമൊട്ടാകെ കഴിഞ്ഞ ഒന്നരവര്‍ഷമായി ഗൗരവമൊട്ടുമില്ലാതെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന നേഴ്‌സിംഗ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ കടുത്തചൂഷണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡോ: ബലരാമന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ ചിലതിങ്ങനെ…
>> അതിഭീമമായ വായ്പ എടുത്താണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നത്. ഇത് തിരിച്ചടക്കാന്‍ പര്യാപ്തമായ വിധത്തിലുള്ള കൂലി സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ കടുത്തമാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരുമാണ് ഇവര്‍.
>> ബോണ്ട് വ്യവസ്ഥയുടെ പേരില്‍ അടിയാളരോടെന്നപോലെയാണ് മാനേജ്‌മെന്റുകള്‍ നഴ്‌സുമാരോട് പെരുമാറുന്നത്. ട്രെയിനിംഗ് എന്നപേരില്‍ നേഴ്‌സിംഗ് ജോലികളല്ലാത്ത പണിയാണെടുപ്പിക്കുന്നത്. വീട്ടുജോലിക്കു കിട്ടുന്ന വേതനത്തെക്കാള്‍ കുറവാണ് കൂലി.
>> നെഴ്‌സിംഗ് കൗണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് സ്വകാര്യആശുപത്രികളില്‍ പുല്ലുവിലയാണ്. രാത്രിപകല്‍ വ്യത്യാസമില്ലാതെ 15 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുന്നു. 4 രോഗികള്‍ക്ക് ഒരു നേഴ്‌സ് എന്ന അനുപാതം സ്വകാര്യ ആശുപത്രയില്‍ “40 മുതല്‍ 60 വരെ രോഗികള്‍ക്ക് ഒരു നേഴ്‌സ്” എന്നാണ്. വിവാഹം കഴിഞ്ഞവരെ ജോലിയില്‍നിന്ന് പിരിച്ചുവിടുക സാധാരണമാണ്.
>> നേഴ്‌സിംഗ് മേഖലയില്‍ വന്‍കിട ആശുപത്രികള്‍പോലും നല്‍കുന്ന ദിവസ വേതനം 100 മുതല്‍ 200 രൂപവരെയാണ്. അതിന് വന്‍തുകയുടെ രസീത് ഒപ്പിട്ടുവാങ്ങുന്ന മാനേജ്‌മെന്റുകളുണ്ട്.
(പി.എ.ജി. ലക്കം 98-99 2011 ജനുവരി)
p style=”text-align: justify;”>അടുത്ത പേജില്‍ തുടരുന്നു
ഈ പാവം പെണ്‍കുട്ടികള്‍ തങ്ങളുടെ സ്വന്തം നാട്ടിലെ ഒരു യുദ്ധമുന്നണിയില്‍ നിന്ന് ജീവന്‍ നിലനിര്‍ത്താനുള്ള പാലായനത്തിന്റെ ഭാഗമായിട്ടാണ് ഇറാക്കിലേക്ക് വലിച്ചെറിയപ്പെട്ടത്! അത് അറിഞ്ഞാലും, ഈ ഗതികെട്ട അവസ്ഥ മാറ്റി തീര്‍ക്കുകയെന്ന ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന് നമ്മേ നയിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും, അവര്‍ നയിക്കുന്ന ഭരണകൂടത്തിനും തോന്നുന്നില്ല! സാധാരണ മനുഷ്യരെക്കൊണ്ട്, ഒന്നു ജീവിച്ചിരിക്കുവാന്‍ വേണ്ടി മഹായുദ്ധം ചെയ്യിപ്പിക്കുകയാണ് മുതലാളിത്തം!
ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്ന് മാലാഖമാര്‍ നാട്ടിലേക്ക് പറന്നിറങ്ങി!
അതൊരു നെഞ്ചുപിടക്കുന്ന വാര്‍ത്തയായി മാദ്ധ്യമലോകം ആഘോഷിച്ചു! ടെലിഫോണ്‍ താഴെ വെക്കാതെ 3 നാള്‍ ഉറക്കമിളച്ച മുഖ്യമന്ത്രി മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെ നടത്തിയ ആസൂത്രണമികവിന്റെ ഫലമായിട്ടായിരുന്നു ഈ രക്ഷപെടല്‍ എന്ന് സമസ്ത വാര്‍ത്താമാധ്യമങ്ങളും ലൈവായി കാട്ടിത്തന്നു കൊണ്ടിരുന്നു… അങ്ങനെ ജൂലായ് 5ന് ഇറാക്കില്‍ കുടുങ്ങിയ 46 നേഴ്‌സുമാരുടെ ആദ്യ സംഘത്തെയും കൊണ്ട് എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയിട്ടേ നമ്മള്‍ ശ്വാസം നേരെവിട്ടുള്ളൂ! പിന്നെയൊരു രണ്ടുനാള്‍കൂടി അവരെ കണ്ടും, ചിരിപ്പിച്ചും കരയിപ്പിച്ചും നമ്മള്‍ ആഘോഷിച്ചു.
ഒരുപക്ഷേ, കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നമ്മള്‍ പിന്‍തുടരുന്ന എല്‍.പി.ജി നയങ്ങളുടെ ജീവിച്ചിരിക്കുന്ന ഇരകളാണ് ഈ നേഴ്‌സുമാര്‍ എന്ന കാര്യം ആരെങ്കിലും ഓര്‍ത്തെടുത്തുവോ ആവോ? അങ്ങനെ സംഭവിച്ചാല്‍ തന്നെ, ഈ മഹാദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആരെങ്കിലും ഉദാരവല്‍ക്കരണ നയങ്ങള്‍ ഇനി ഞങ്ങള്‍ ഇനി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടില്ലല്ലോ. ഇറാഖിലെ മതതീവ്രവാദികളുടെ യുദ്ധമുന്നണിയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന നേഴ്‌സുമാരുടെ കാര്യത്തില്‍ എന്ത് ഉദാരവല്‍ക്കരണനയമാണ് കിടക്കുന്നതെന്നുള്ള കളിയാക്കലുകള്‍ കേള്‍ക്കാം!
എന്നാല്‍ ഈ പാവം പെണ്‍കുട്ടികള്‍ തങ്ങളുടെ സ്വന്തം നാട്ടിലെ ഒരു യുദ്ധമുന്നണിയില്‍ നിന്ന് ജീവന്‍ നിലനിര്‍ത്താനുള്ള പാലായനത്തിന്റെ ഭാഗമായിട്ടാണ് ഇറാക്കിലേക്ക് വലിച്ചെറിയപ്പെട്ടത്! അത് അറിഞ്ഞാലും, ഈ ഗതികെട്ട അവസ്ഥ മാറ്റി തീര്‍ക്കുകയെന്ന ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്ന് നമ്മേ നയിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും, അവര്‍ നയിക്കുന്ന ഭരണകൂടത്തിനും തോന്നുന്നില്ല! സാധാരണ മനുഷ്യരെക്കൊണ്ട്, ഒന്നു ജീവിച്ചിരിക്കുവാന്‍ വേണ്ടി മഹായുദ്ധം ചെയ്യിപ്പിക്കുകയാണ് മുതലാളിത്തം! അതിന്റെ ഇരകളാണ് നമ്മുടെ പുതിയ തലമുറ. അവരുടെ രക്ഷിതാക്കളുടെ ഗതികേട് പറയാനില്ല. മൂലധനത്തിന് വിദ്യാഭ്യാസം തീറെഴുതിക്കൊടുത്തതിന്റെ ഇരകളായി നമ്മുടെ സമൂഹം ഒന്നടങ്കം മാറുമ്പോള്‍ വെറും സ്വാന്തനചികില്‍സകൊണ്ട് ഫലം കാണില്ലെന്നതാണ് സത്യം!
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ തടവുശിക്ഷ വിധിച്ച സംഭവം രാജ്യത്ത് ആദ്യം! കോഴിക്കോട് നാദാപുരം സ്വദേശി ജോസഫിനായിരുന്നു ആ നിയോഗം! 82 വയസുള്ള ജോസഫ് മകളെ നേഴ്‌സിംഗിന് വിടാനാണ് 10 വര്‍ഷം മുമ്പ് എസ്.ബി.ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപാ വായ്പ എടുത്തത്! പഠനം കഴിഞ്ഞെങ്കിലും ജോലി കിട്ടിയില്ല. കിട്ടിയതിനാവട്ടെ നിത്യചിലവിന്റെ പോലും മൂല്യമുണ്ടായില്ല. പലിശയടക്കം 3 ലക്ഷമായി കടം പെരുകി… മകളെ ഇതിനകം വിവാഹം ചെയ്തുവിട്ടു! ബാങ്കിന്റെ പരാതിയില്‍ ജോസഫിനെ 3 മാസം തടവിന് ശിക്ഷിച്ച്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു!
പഠനം വായ്പ വാങ്ങിയാവുമ്പോള്‍
നിരവധി പുരസ്‌കാരങ്ങള്‍നേടിയ ശ്രീ. ആര്‍. സാമ്പന്‍, ദേശാഭിമാനി ദിനപ്പത്രത്തിലെ ഒരു മാദ്ധ്യമപ്രവര്‍ത്തകനാണ്… 2014 ആഗസ്റ്റില്‍ അദ്ദേഹത്തിന്റേതായി ഒരു പരമ്പര ദേശാഭിമാനി പ്രസിദ്ധീകരിക്കുകയുണ്ടായി. “പഠനം കടത്തില്‍ ജീവിതം കുരുക്കില്‍” എന്ന ഈ പരമ്പരയില്‍ കേരളത്തിലെ വിദ്യാഭ്യാസ വായ്പാനനന്തര കാഴ്ച്ചകളും ഇരകളുടെ ജീവിതവും ആണ് പറയാന്‍ ശ്രമിച്ചത്….
അദ്ദേഹത്തിന്റെ പരമ്പരയിലേക്കൊന്ന് എത്തിനോക്കിയാല്‍ കിട്ടുന്നത്, കേരളമെന്ന യുദ്ധഭൂമിയിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ്… അത് ഇറാക്കിലെ യുദ്ധഭൂമിയില്‍ നിന്ന് നാം പിടിച്ചെടുത്തുകൊണ്ടുവന്ന നൂറോ നൂറ്റമ്പതോ നേഴ്‌സുമാരില്‍ തീരുന്നതല്ല എന്ന ക്രൂരമായ യാഥാര്‍ത്ഥ്യമാണ്. ചില നേര്‍കാഴ്ചകള്‍ ഇതാ..
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ തടവുശിക്ഷ വിധിച്ച സംഭവം രാജ്യത്ത് ആദ്യം! കോഴിക്കോട് നാദാപുരം സ്വദേശി ജോസഫിനായിരുന്നു ആ നിയോഗം! 82 വയസുള്ള ജോസഫ് മകളെ നേഴ്‌സിംഗിന് വിടാനാണ് 10 വര്‍ഷം മുമ്പ് എസ്.ബി.ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപാ വായ്പ എടുത്തത്! പഠനം കഴിഞ്ഞെങ്കിലും ജോലി കിട്ടിയില്ല. കിട്ടിയതിനാവട്ടെ നിത്യചിലവിന്റെ പോലും മൂല്യമുണ്ടായില്ല. പലിശയടക്കം 3 ലക്ഷമായി കടം പെരുകി… മകളെ ഇതിനകം വിവാഹം ചെയ്തുവിട്ടു! ബാങ്കിന്റെ പരാതിയില്‍ ജോസഫിനെ 3 മാസം തടവിന് ശിക്ഷിച്ച്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു!
ജീവിതം വഴിമുട്ടിയപ്പോള്‍ ആയുസിന്റെ പുസ്തകത്തില്‍ നിന്ന്, വയനാട്ടിലെ അമ്പലവയലില്‍ ധന്യ രണ്ടു വര്‍ഷം മുമ്പേ തന്നെ തന്റെ പേര് സ്വയം വെട്ടിക്കളഞ്ഞു!
അവളുടെ പേരില്‍ ബാങ്കിന്റെ വായ്പാ കുടിശ്ശിക അടക്കാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് പക്ഷേ ഈ അടുത്ത കാലംവരെ വീട്ടിലെത്തിക്കൊണ്ടിരുന്നു! മൈസൂര്‍ കാവേരി നഴ്‌സിംഗ് ഹോമില്‍നിന്ന് ബി.എസ്.സി നേഴ്‌സിങ് ബിരുദം നേടാന്‍ ധന്യ രണ്ടരലക്ഷം രൂപാ ചിലവിട്ടു! മഞ്ചേരിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ തുച്ഛമായ വേതനത്തില്‍ പണി എടുക്കുകയെന്നതിനപ്പുറം ആ ബിരുദം അവള്‍ക്കൊന്നും നല്‍കിയില്ല. കടഭാരവും, ഭാവിയേക്കുറിച്ചുള്ള ആശങ്കകളും ധന്യയേ ആത്മഹത്യയിലെത്തിച്ചു.
ഇളയ മകള്‍ നീതുവിനെ നേഴ്‌സാക്കാന്‍ 1.8 ലക്ഷം രൂപയാണ് മാനന്തവാടിക്കാരന്‍ തോമസ് വായ്പ എടുത്തത്. മകള്‍ക്ക് കൊല്‍ക്കത്തയില്‍ ജോലി കിട്ടി! പക്ഷേ അതവിടുത്തെ ചിലവിനുപോലും തെകയുമായിരുന്നില്ല! വെറും 10 സെന്റ് ഭൂമി മാത്രം സ്വന്തമായുള്ള തോമസിന് 2.22 ലക്ഷം രൂപാ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനുള്ള നോട്ടീസിനു മുമ്പില്‍, ജീവനൊടുക്കാനല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല!
വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിനുള്ള സമ്മര്‍ദ്ദവുമായി ബാങ്കുകാര്‍ വീട് കയറിയപ്പോഴാണ് ഇറാക്കിലേക്കും ലിബിയയിലേക്കും നേഴ്‌സുമാര്‍ വിമാനം കയറിയത്… സംഘര്‍ഷഭൂമിയായി ആ നാടുകള്‍ മാറിയിട്ടും അവിടം വിട്ടുപോരാന്‍ അവര്‍ക്ക് മടിയായിരുന്നു. തിരിച്ചു വരുന്നത് വലിയ സംഘര്‍ഷങ്ങളുടെ നടുവിലേക്കാണെന്ന് അവര്‍ മനസിലാക്കുന്നു! ഓരോരുത്തരും 2 മുതല്‍ 5 ലക്ഷം വരെ വായ്പ എടുത്തവരാണ്. ഇവിടെ ഈ നേഴ്‌സ് ജോലിക്ക് 1500 രൂപ പോലും കൂലികൊടുക്കാത്ത കഴുത്തറപ്പന്‍ ആശുപത്രികളാണുള്ളത്! എന്താണിവര്‍ ചെയ്യേണ്ടത്? ആരാണീ സമൂഹത്തെ കരകയറ്റാനുള്ളത്…?
മലപ്പുറം ജില്ലയിലെ വാലില്ലാപ്പുഴയിലെ ബഷീറിന്റെ മകനെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കോഴ്‌സിന് വിടാന്‍ 4 ലക്ഷം രൂപാ ബാങ്കു കൊടുത്തു! മഹത്തായ ബിരുദം വാങ്ങിവെച്ചിട്ട് പക്ഷേ പണിയൊന്നും തരപ്പെട്ടില്ല. 14.75% പലിശയോടെ 6.68 ലക്ഷം രൂപയായി വായ്പ വളര്‍ന്നു! ബാങ്കിന്റെ ഭീഷണിയില്‍ വട്ടം കറങ്ങുകയാണ് ബഷീറും കുടംബവും! ഭാഗ്യം, അവര്‍ ആത്മഹത്യ ചെയ്തില്ല, ഇതുവരെ.
ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിലെ പെണ്‍കുട്ടി ശരണ്യയുടെ വിവാഹം ജോലിയുണ്ടെന്ന കാരണത്താലാണ് നടന്നത്. പക്ഷേ വിദ്യാഭ്യാസവായ്പാ തിരിച്ചടവിന് കൂലി മതിയാവുന്നില്ലെന്ന് മനസിലാക്കിയപ്പോള്‍ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണത്രെ ഭര്‍ത്താവ്! ഇതൊക്കെ ചില സാമ്പിള്‍ മാത്രമാണെന്നറിയുക. വിദ്യാഭ്യാസ വായ്പയെന്ന കെണിയില്‍ വീണ ലക്ഷക്കണക്കിന് മനുഷ്യരില്‍ ചിലര്‍ മാത്രം!
മാലാഖമാര്‍ മടങ്ങിയത് യുദ്ധമുന്നണിയിലേക്ക് തന്നെ
വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിനുള്ള സമ്മര്‍ദ്ദവുമായി ബാങ്കുകാര്‍ വീട് കയറിയപ്പോഴാണ് ഇറാക്കിലേക്കും ലിബിയയിലേക്കും നേഴ്‌സുമാര്‍ വിമാനം കയറിയത്… സംഘര്‍ഷഭൂമിയായി ആ നാടുകള്‍ മാറിയിട്ടും അവിടം വിട്ടുപോരാന്‍ അവര്‍ക്ക് മടിയായിരുന്നു. തിരിച്ചു വരുന്നത് വലിയ സംഘര്‍ഷങ്ങളുടെ നടുവിലേക്കാണെന്ന് അവര്‍ മനസിലാക്കുന്നു! ഓരോരുത്തരും 2 മുതല്‍ 5 ലക്ഷം വരെ വായ്പ എടുത്തവരാണ്. ഇവിടെ ഈ നേഴ്‌സ് ജോലിക്ക് 1500 രൂപ പോലും കൂലികൊടുക്കാത്ത കഴുത്തറപ്പന്‍ ആശുപത്രികളാണുള്ളത്! എന്താണിവര്‍ ചെയ്യേണ്ടത്? ആരാണീ സമൂഹത്തെ കരകയറ്റാനുള്ളത്…?
വിദ്യാഭ്യാസ വായ്പകളും സ്വാശ്രയ വിദ്യാഭ്യാസവും വന്നതോടെ സമര്‍ത്ഥമായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇല്ലാതായി. സ്വകാര്യ സ്വാശ്രയ കോളേജുകളുടെ മാത്രമല്ല, അര്‍ദ്ധസര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പുകാര്‍ ചിലവും ലാഭവും ചേര്‍ത്താണ് ഫീസ് വാങ്ങുന്നത്! അതിനുള്ള അരങ്ങാണ് വിദ്യാഭ്യാസ വായ്പയിലൂടെ ഉയര്‍ന്നത്! 2014 മാര്‍ച്ച് 31 വരെ, കേരളത്തില്‍ വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കാരായവര്‍ 3,30,237 പേരുണ്ട്! അത്രയും കുടുംബങ്ങള്‍ തന്നെ! 2014 അവസാനിക്കുമ്പോള്‍ എണ്ണം നാലര ലക്ഷമാവുമെന്നാണ് പറയുന്നത്. നാലു ലക്ഷം രൂപ വരെയുള്ള വായ്പ എടുത്തവരാണ് ഇതില്‍ ഭൂരിഭാഗം… ഈടില്ലാതെ ലഭിക്കുമെന്നതാണ് പ്രത്യേകത!
മെഡിസിനും, എഞ്ചിനീയറിങും മുതല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വരെയുള്ള നൂറുകണക്കിന് കോഴ്‌സുകളും ബിരുദങ്ങളും കമ്പോളത്തിലുണ്ട്… ജനറല്‍ നേഴ്‌സിംഗ് പഠിച്ചവര്‍ക്ക് ഒന്നരലക്ഷം രൂപാവരെ ശമ്പളവും മറ്റും 2008നു മുമ്പ് ലഭിച്ചിരുന്നുവെന്ന് കേട്ടപാടെ നേഴ്‌സിംഗ് വലിയൊരു ആശയായി വളര്‍ന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചയോടെ ലോകമാകെ തൊഴിലാളികളും സാധാരണക്കാരും വഴിയാധാരമായ കഥ നമുക്കറിയാം… നേഴ്‌സിംഗ് പഠിച്ചവര്‍ ഹോം നേഴ്‌സും എഞ്ചിനീയര്‍മാര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുമൊക്കെ ആയി! നമ്മുടെ നാട്ടില്‍ അഥവാ ബാംഗ്ലൂരില്‍ ഒക്കെ പരമാവധി 30,000 രൂപാ ശമ്പളം കിട്ടിയിരുന്നവര്‍ക്ക് അതിന്റെ പകുതിയില്‍ താഴെയേ ഇപ്പോള്‍ കൂലിയുള്ളൂ! അപ്പോഴാണ് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി പറയുന്നത് 2014 മാര്‍ച്ച് വരെ കേരളത്തില്‍ വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ 9199 കോടി രൂപയുടേതുണ്ടെന്ന്! ഇപ്പോള്‍ തന്നെ അത് 11-12 ആയിരം കോടി ആയി വളര്‍ന്നിട്ടുണ്ടാവും!
വായ്പ വാങ്ങി എടുത്തുവെയ്ക്കുന്ന ബിരുദങ്ങള്‍ക്ക് ആ കടലാസിന്റെ വില പോലുമില്ലാത്ത സ്ഥിതിക്ക്, ഈ “ആഭ്യാസം” ഇനി വേണ്ടെന്ന് പറയാന്‍ ആരെങ്കിലും നമുക്കിടയില്‍ നിന്നുയര്‍ന്നു വരാന്‍ നമുക്ക് കാത്തിരിക്കാം! അതാണല്ലോ നമ്മുടെ ഒരു രീതി!
കടപ്പാട് : പീപ്പിള്‍ എഗയിസ്റ്റ് ഗ്ലോബലൈസേഷന്‍ (പി.എ.ജി) ബുള്ളറ്റിന്‍