| Friday, 6th September 2013, 12:17 am

യു.എസ്. ഓപ്പണ്‍: പെയ്‌സ് സംഖ്യം ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സും ചെക്ക് റിപ്പബ്ലിക്കിന്റെ റെഡെക്ക് സ്റ്റെപാനക്കും ചേര്‍ന്ന സംഖ്യം യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ പ്രവേശിപ്പിച്ചു.

സെമിയില്‍ ടോപ് സീഡുകളായ അമേരിക്കയുടെ ബ്രയാന്‍ സഹോദരമാരെയാണ് തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3, 3-6, 6-4 എന്ന സ്‌കോറിനായിരുന്നു ഇന്തോ- ചെക്ക് ജോഡിയുടെ ജയം. []

കലണ്ടര്‍ ഗ്രാന്‍സ്ലാം എന്ന സ്വപ്‌നനേട്ടത്തിനായി കച്ചകെട്ടിറങ്ങിയ ബോബ്- മൈക്ക ബ്രയാന്‍ ,സഹോദരന്മാരെ ഞെട്ടിപ്പിച്ചാണ് ഇന്തോ-ചെക്ക് സംഖ്യം ഫൈനലില്‍കടന്നത്. ആദ്യ സെറ്റ് പേസ് സംഖ്യത്തിനായിരുന്നു.

എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ടോപ് സീഡുകള്‍ മത്സരം ആവേശകരമാക്കി. നിര്‍ണ്ണായകമായ മൂന്നാം സെറ്റ് 6-4 ന് സ്വന്തമാക്കി പേസും സ്റ്റെപാനക്കും ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

ഈ വര്‍ഷം നടന്ന ആസ്‌ട്രേലിയന്‍,വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ അമേരിക്കന്‍ സഹോദരന്‍മാര്‍ക്കായിരുന്നു. 1951ന് ശേഷം ആരും ഒരു വര്‍ഷം നാല് ഗ്രാന്‍സ്ലാം കിരീടവും സ്വന്തമാക്കിയിട്ടില്ല.

സ്വപ്‌നനേട്ടത്തിലേക്കുള്ള അവരുടെ കുതിപ്പിന് തടയിട്ടാണ് ഇന്തോ-ചെക്ക് സംഖ്യം സീസണിലെ തങ്ങളുടെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലില്‍ പ്രവേശിച്ചത്. നേരത്തെ വിംബിള്‍ഡണ്‍ സെമിയിലെത്തിയതായിരുന്നു പെയ്‌സ് സംഖ്യത്തിന്റെ ഈ വര്‍ഷത്തെ ഗ്രാന്‍സ്ലാമുകളിലെ മികച്ച പ്രകടനം

We use cookies to give you the best possible experience. Learn more