| Thursday, 29th March 2012, 10:44 am

മിയാമി: പെയ്‌സ് സ്റ്റെപനക്ക് സഖ്യം സെമിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിയാമി: മിയാമി മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്തോ-ചെക്ക് ജോഡിയായ ലിയാന്‍ഡര്‍ പെയ്‌സ്- റാഡക് സ്റ്റെപനക്ക് സംഖ്യം സെമിഫൈനലില്‍ കടന്നു. സ്‌പെയിന്റെ ഡേവിഡ് മരീരോ-ഫെര്‍ണ്‌ടോ വെര്‍ഡാസ്‌കോ സംഖ്യത്തെയാണ് പെയ്‌സ് സംഖ്യം ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6, 6-4.

ടോപ്പ് സീഡ് അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാരാണ് സെമിയില്‍ അവരുടെ എതിരാളികള്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പെയ്‌സ്-സ്റ്റെപനക്ക് സംഖ്യം ബ്രയാന്‍ സഹോദരന്മാരെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. ഇന്ത്യന്‍ ജോഡികളായ മഹേഷ് ഭൂപതിയും-രോഹന്‍ ബൊപ്പണ്ണയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more