ലണ്ടന്‍: ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ലിയാണ്ടര്‍ പേസ്-സാനിയ മിര്‍സ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തില്‍ സെര്‍ബിയയുടെ അന ഇവാനോവിച്ച്-നെനാന്ദ് സിമോണിക് സഖ്യത്തെയാണ് പേസ്-സാനിയ സഖ്യം മുട്ടുകുത്തിച്ചത്. നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് സാനിയ-പേസ് സഖ്യം വിജയിച്ചത്. സ്‌കോര്‍: 6-2, 6-4. []
സെര്‍ബിയന്‍ സഖ്യത്തിന്റെ സെര്‍വ് ഭേദിച്ച് 26 മിനിറ്റിനുള്ളില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ ജോടി കളിയില്‍ മുന്‍തൂക്കം നേടി. രണ്ടാം സെറ്റ് നേടുന്നതിനായി ചെറുതായി വിയര്‍ക്കേണ്ടി വന്ന ഇന്ത്യന്‍ സഖ്യത്തിന് 38 മിനിറ്റ് വേണ്ടി വന്നു. സാനിയ മിര്‍സയുടെ അവിസ്മരണീയ പ്രകനമാണ് ഇന്ന് കോര്‍ട്ടില്‍ കാണാനായത്. സാനിയയുടെ ഫോര്‍ഹാന്‍ഡ് റിട്ടേണും (fore-hand) ഡൗണ്‍ ലൈന്‍ ഷോട്‌സും കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. പേസിന്റെയും സാനിയയുടെയും തകര്‍പ്പന്‍ പ്രകടനം എതിരാളികള്‍ക്ക് ചെറിയ പ്രതിരോധം സൃഷ്ടിക്കാന്‍ പോലും അവസരം ലഭിക്കുന്നതായിരുന്നില്ല.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോപ് സീഡുകളായ ബെലറൂസിന്റെ വിക്ടോറിയ അസാരങ്കെമാക്‌സ് മിര്‍നി സഖ്യമാണ് പേസ്‌സാനിയ സഖ്യത്തിന്റെ എതിരാളികള്‍.