തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ മുൻപ്രസിഡന്റ് പത്മിനി തോമസ് കോൺഗ്രസ് വിട്ട് ഇന്ന് ബി.ജെ.പിയിൽ ചേരും. ഏഷ്യൻ ഗെയിംസ് മെഡൽജേത്രി കൂടിയായ പത്മിനി തോമസ് വർഷങ്ങളായി കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയിൽ ചേരുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, തിരുവനന്തപുരം ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കെ.കരുണാകരൻ, ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരും നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു പത്മിനി തോമസ്. തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയായി 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്മിനി പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു.
പത്മിനിയോടൊപ്പം ഡി.സി. സി ജനറൽ സെക്രട്ടറിയായിരുന്ന ഉദയകുമാറും 18 പ്രവർത്തകരും ബിജെപിയിൽ ചേരുമെന്നാണ് സൂചന. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളായിരിക്കും ബി.ജെ.പിയിലേക്ക് വരുന്നതെന്ന് അഭ്യൂഹമുണ്ട്.
വ്യാഴാഴ്ച നടക്കുന്ന പത്ര സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ബി.ജെ.പി പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ വരുമെന്ന അവകാശവാദവുമായി പാര്‍ട്ടി നേരത്തെ രംഗത്തെത്തിയിരുന്നു.
Content Highlight: Padmini Thomas left Congress and joined BJP