|

ഭീമന്റെ വഴിയിലെ റൊമാന്റിക്ക് കോമ്പോ വീണ്ടും ഒന്നിക്കുന്നു; സംവിധാനം സെന്ന ഹെഗ്‌ഡേ; ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീമന്റെ വഴിക്ക് ശേഷം കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസും വീണ്ടും ഒന്നിക്കുന്നു. ഇരുവരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പദ്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. 1744 വൈറ്റ് ആള്‍ട്ടോക്ക് ശേഷം സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി.

ജനലരികെ ഇരിക്കുന്ന വിന്‍സിയേയും പുറത്തെ ചുമരില്‍ ചാരി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനേയുമാണ് പോസ്റ്ററില്‍ കാണുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. മെയ്യില്‍ ചിത്രം റിലീസ് ചെയ്യും.

പകലും പാതിരാവുമാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പദ്മിനി കൂടാതെ ജയസൂര്യക്കൊപ്പം ഒന്നിക്കുന്ന എന്താടാ സജിയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം.

രേഖയാണ് ഒടുവില്‍ റിലീസ് ചെയ്ത വിന്‍സിയുടെ ചിത്രം. ഉണ്ണി ലാലു ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ജിതിന്‍ ഐസക് തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: padmini movie first look poster