ഇന്ത്യയുടെ ചരിത്രം വെച്ച് കളിക്കുന്നവരെ പൊതുജനം ശിക്ഷിക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു. ടിപ്പുവിനെയും ഔറംഗസേബിനെയും നായകരായി കാണുന്നവരാണ് ദേശത്തിന്റെ ചരിത്രം വെച്ച് കളിക്കുന്നത്. ഇത് രാജ്യത്തിന്റെ ഗതികേടാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.
ന്യൂദല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ “പത്മാവതി” സിനിമയ്‌ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. “റാണി പത്മിനി”യെ മോശമാക്കി ചിത്രീകരിച്ചത് അവര്‍ ഹിന്ദുവായതിനാലാണ്, അതേ സമയം സിനിമാക്കാര്‍ മുഹമ്മദ് നബിയെ കുറിച്ചൊരു സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുകയില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം വെച്ച് കളിക്കുന്നവരെ പൊതുജനം ശിക്ഷിക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു. ടിപ്പുവിനെയും ഔറംഗസേബിനെയും നായകരായി കാണുന്നവരാണ് ദേശത്തിന്റെ ചരിത്രം വെച്ച് കളിക്കുന്നത്. ഇത് രാജ്യത്തിന്റെ ഗതികേടാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.
Read more: ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ വീട്ടു തടങ്കലിലാക്കി
പത്മാവതി മുഗളന്മാരുടെ മുന്നില്‍ ഒരിക്കലും തലകുനിച്ചിട്ടില്ലെന്നും മറിച്ച് സ്വയം ത്യജിക്കുകയായിരുന്നു. “പി.കെ” അടക്കം സിനിമകളില്‍ ഹിന്ദു ദൈവങ്ങള്‍ക്കും ദേവതകള്‍ക്കുമെതിരായ പരമാര്‍ശങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവുന്നില്ലെന്നും മുഹമ്മദ് നബിയെ കുറിച്ച് സിനിമയെടുക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോയെന്നും ഗിരിരാജ് സിങ് ചോദിച്ചു.
സഞ്ജയ് ലീല ബന്‍സാലിയെ ചെരിപ്പെടുത്ത് അടിക്കുന്നവര്‍ക്ക് 10000 രൂപ പ്രതിഫലം നല്‍കുമെന്ന് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബന്‍സാലി ശിക്ഷിക്കപ്പെടേണ്ടതാണെന്നുള്ള പ്രസ്താവനയുമായി കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിങ് രംഗത്തെത്തുന്നത്.