| Thursday, 25th January 2018, 2:33 pm

റിലീസ് ചെയ്ത് മണിക്കൂറിനകം പദ്മാവത് ഫേസ്ബുക്ക് ലൈവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ബോളിവുഡ് ചിത്രം പദ്മാവത് ഫേസ്ബുക്ക് ലൈവിലും. ചി്ത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവരുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. പൈറസി വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ റിലീസ് ചിത്രങ്ങള്‍ പുറത്താകുന്നത്.

നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രമാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത്. രജപുത്രറാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണ്‍ വേഷമിടുന്നു.

ദീപികയെ കുടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം രജപുത്ര റാണിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് നിരവധി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. കുടാതെ ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.

അതേസമയം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങളനുസരിച്ച് ചി്ത്രത്തിന്റെ പേര് പദ്മാവത് എന്നാക്കാന്‍ തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ചിത്രം ഫേസ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more