മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ പത്മരാജനുമില്ലാത്ത 28 വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ഭരതന്റെ ആദ്യ സംവിധാന സംരംഭമായ പ്രയാണത്തിന് തിരക്കഥയൊരുക്കി 1974 ല്‍ സിനിമയിലെത്തി. തുടര്‍ന്ന് തകര, ലോറി, രതിനിര്‍വേദം തുടങ്ങി കുറേയേറെ സിനിമകള്‍ പത്മരാജന്‍ -ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്നു.
ഐ.വി. ശശി, മോഹന്‍, കെ.ജി.ജോര്‍ജ് തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടി എഴുതിയ സിനിമകളും പ്രദര്‍ശന വിജയം നേടി. 1978 ല്‍ സ്വയം രചനയും സംവിധാനവും നിര്‍വഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു. സ്വന്തം രചനയിലും സംവിധാനത്തിലും പിന്നീട് പുറത്തിറങ്ങിയ ഒരിടത്തൊരു ഫയല്‍വാന്‍ 1980 ലെ കൊലാലമ്പൂര്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കൂടാതെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും നേടി.
മഴയെ അതിമനോഹരമായി തിരശീലയിലേക്ക് പകര്‍ത്തിയ സംവിധായകനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രിയപത്‌നി രാധാലക്ഷ്മി സംസാരിക്കുന്നു.