| Monday, 22nd May 2023, 5:33 pm

പത്മരാജന്റെ കഥ സിനിമയാകുന്നു; ജന്മദിനത്തില്‍ പ്രൊമോഷന്‍ ലോഞ്ച്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനില്‍ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ പത്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം പ്രാവിന്റെ പ്രൊമോഷന്‍ ലോഞ്ചും നടത്താന്‍ പത്മരാജന്‍ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും. ചടങ്ങില്‍ മലയാള സിനിമയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഔപചാരികമായ ചടങ്ങുകള്‍ക്ക് ശേഷം പത്മരാജന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്.

പത്മരാജന്‍ അനുസ്മരണ ചടങ്ങില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ വിജയകൃഷ്ണന്‍, ശ്രീമതി രാധാലക്ഷ്മി പത്മരാജന്‍, ഫിലിം പ്രൊഡ്യൂസര്‍ ശ്രീ ഗാന്ധിമതി ബാലന്‍, സിനിമാ സംവിധായകന്‍ ശ്രി സുരേഷ് ഉണ്ണിത്താന്‍, സിനിമാ സംവിധായകന്‍ ശ്രീ മധുപാല്‍, ശ്രീ പൂജപ്പുര രാധാകൃഷ്ണന്‍ (നടന്‍), ഫിലിം പ്രൊഡ്യൂസര്‍ ശ്രീ ശ്രീമൂവിസ് ഉണ്ണിത്താന്‍, സിനിമാ സംവിധായകന്‍ അനില്‍ ദേവ്, സിനിമാ സംവിധായകന്‍ പ്രശാന്ത് നാരയണന്‍, പ്രൊഫസര്‍ ഡോക്ടര്‍ മ്യൂസ് മേരി ജോര്‍ജ്, മുന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ശ്രി ബൈജു ചന്ദ്രന്‍, ഭാരത് ഭവന്‍ ഡയറക്ടറും സിനിമാ സംവിധായകനുമായ ശ്രീ പ്രമോദ് പയ്യന്നൂര്‍, ശ്രീ പ്രദീപ് പനങ്ങാട്(പത്മരാജന്‍ ട്രസ്റ്റ്) എന്നിവര്‍ പങ്കെടുക്കുന്നു.

പ്രാവിന്റെ പ്രൊമോഷന്‍ ലോഞ്ചില്‍ സിനിമാ നിര്‍മ്മാതാക്കളായ തകഴി രാജശേഖരന്‍( പ്രൊഡ്യൂസര്‍), എസ്.മഞ്ജുമോള്‍ (കോ പ്രൊഡ്യൂസര്‍), സംവിധായകന്‍ നവാസ് അലി, എഡിറ്റര്‍ ജോവിന്‍ ജോണ്‍, അഭിനേതാക്കളായ അമിത് ചക്കാലക്കല്‍, അഡ്വക്കേറ്റ് സാബുമോന്‍ അബ്ദുസമദ്, കെ.യു. മനോജ്, യാമി സോനാ, ആദര്‍ശ് രാജ, അജി ധന്വന്തരി തുടങ്ങി മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കുന്നു. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: Padmarajan’s story becomes a movie; Promotion launch on birthday

We use cookies to give you the best possible experience. Learn more