പഠനത്തിന്റെ ഭാഗമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന നടി പത്മപ്രിയ വീണ്ടും സിനിമയില്‍ സജീവമാകുന്നു.
ഹിന്ദി-ബംഗാളി ചിത്രത്തിലൂടെയാണ് പദ്മപ്രിയ വീണ്ടും സിനിമയിലേക്ക് മടങ്ങുന്നത്. ഓര്‍ഫന്‍ എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ നസറുദ്ദീന്‍ ഷായുടെ മകന്‍ വിവാന്‍ ഷായാണ് ചിത്രത്തിലെ നായകവേഷം അവതരിപ്പിക്കുന്നത്.
പ്രശസ്ത ചിത്രമായ സാത് കൂന്‍ മാഫിന്റെ സംവിധായകനായ രജ്ഞന്‍ പലിതാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും വിവാന്‍ പറയുന്നു.
മലയാളി നടിയായ മാളവിക മോഹനും കോളിവുഡ് താരമായ കമാലിനി മുഖര്‍ജിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം ഗോവയില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.