| Thursday, 19th October 2017, 4:54 pm

'കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടില്ല, അഭിനേത്രിയെന്ന നിലയില്‍ കഴിവുകൊണ്ടും ബഹുമാനം കൊണ്ടുമാണ് അവസരങ്ങള്‍ നേടിയത്'; വെളിപ്പെടുത്തലുമായി പത്മപ്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പലരും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അതില്‍ ഏറ്റവും ഞെട്ടിക്കുന്നതായിരുന്നു മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ചുണ്ടെന്നത്. മലയാള നടിമാരില്‍ ശ്രദ്ധേയയായ പാര്‍വ്വതിയായിരുന്നു ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നാലെ നിരവധി താരങ്ങള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

പ്രശസ്ത നടി പത്മപ്രിയയുടേയും പ്രതികരണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവമുണ്ടായെന്ന വാര്‍ത്ത വ്യാജമാണെന്നാണ് ഇപ്പോള്‍ പത്മപ്രിയ പറയുന്നത.്

“അത്തരം ഒരു അനുഭവവും എനിക്കുണ്ടായിട്ടില്ല. മലയാളവും കേരളവും എനിക്കെന്റെ വീടാണ്. ഇവിടെ നിന്ന് എനിക്ക് സ്‌നേഹം മാത്രമേ കിട്ടിയിട്ടുള്ളൂ. കഴിവിന്റെയും എനിക്ക് സഹപ്രവ്രര്‍ത്തകര്‍ നല്‍കിയ ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് ഇത്തരം വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം”. പത്മപ്രിയ പറയുന്നു.


Also Read:  ‘ഈ കമ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും’; നടന്‍ അലന്‍സിയര്‍ ലോപ്പസിനെ കൊല്ലാനും കത്തിക്കാനും സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം


പത്മപ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു നടിയായി കരിയര്‍ ആരംഭിച്ചതുമുതല്‍ കേരളവും മലയാള സിനിമാരംഗവും എനിക്കെന്റെ സ്വന്തം വീട് പോലെയാണ്. ഇവിടുത്തെ പ്രേക്ഷകരും സര്‍ക്കാരും സിനിമാരംഗത്തുള്ള സഹപ്രവര്‍ത്തകരുമെല്ലാം എന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് സംസ്ഥാനത്തോടും സിനിമാവ്യവസായത്തോടും എനിക്ക് കടപ്പാടുമുണ്ട്.

ഈ സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കാസ്റ്റിങ് കൗച്ച് എന്നു വിശേഷിപ്പിക്കാവുന്ന ആ സംഭവത്തിന് ഇതുവരെ എനിക്ക് ഇരയാകേണ്ടിവന്നിട്ടില്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ബഹുമാനവും കൊണ്ട് മാത്രമാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇത്തരം മാപ്പര്‍ഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവര്‍ ആരായാലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയേ പറ്റൂ. എന്റേതല്ലാത്ത, ഞാന്‍ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താന്‍ എനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പ്രതിഫലിച്ചത് ഈ വിഷയത്തിലുള്ള എന്റെ നിലപാടല്ല. അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്തിരിയണമെന്നാണ് എനിക്കുള്ള അപേക്ഷ.

ഇന്ത്യന്‍ സിനിമയിലെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് ഞാന്‍ നടത്തിയത്. ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍ കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകള്‍ക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവര്‍ക്കും അതിന് വിധേയരാവാന്‍ സാധ്യതയുള്ളവര്‍ക്കും, അവര്‍ ആണുങ്ങളായാലും പെണ്ണുങ്ങളായാലും ശരി, അവര്‍ക്ക് പിന്നില്‍ ശക്തമായി തന്നെ നിലയുറപ്പിക്കും ഞാന്‍. നമ്മള്‍ ഇവിടെയുള്ളത് ജോലി ചെയ്യാനും ഒരു കലാരൂപം സൃഷ്ടകിക്കാനുമാണ്. അതില്‍ തുല്ല്യതയും സുരക്ഷിതത്വവും ആശ്രയിക്കാവുന്നതുമാക്കാം.

We use cookies to give you the best possible experience. Learn more