| Saturday, 29th July 2017, 7:50 pm

'മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു, അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം?; അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ലെന്നവര്‍ക്കറിയാം'; തുറന്നടിച്ച് പത്മപ്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമാ ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ് നടിക്കെതിരായ തുടര്‍ന്ന് നടന്‍ ദിലീപിന്‍െ അറസ്റ്റിലെത്തി നില്‍ക്കുന്ന സംഭവ വികാസങ്ങള്‍. ഇതിനിടെ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നെണ്ട ചില നടിമാരുടെ വെളിപ്പെടുത്തലുകളും പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. വിവാദത്തോട് പ്രതികരിക്കെ നടിമാരെ അധിക്ഷേപിക്കുന്ന നടനും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പത്മപ്രിയ.

“മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല”. എന്നായിരുന്നു പത്മപ്രിയയുടെ പ്രതികരണം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ മനസു തുറന്നത്.


Also Read:  ‘മുടി വളര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യം’; ഫ്രീക്കന്മാരുടെ മുടിവെട്ടുന്നവരെ പൊലീസില്‍ ആവശ്യമില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ 


സിനിമയില്‍ നിന്നും തനിക്ക് ഇത്തരം അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടില്ലെങ്കിലും പലപ്പോഴും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് പത്മപ്രിയ വെളിപ്പെടുത്തി.” നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കറിയാം. എന്നാല്‍ പിന്നെ ഞാന്‍ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവര്‍ക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ?” താരം ചോദിക്കുന്നു.

ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് പത്മപ്രിയക്ക് പറയാനുള്ളത് ഇതാണ്.

അതേസമയം, കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യം ഒരു സ്റ്റോറിയാണോ എന്ന് ആര്‍ക്കയാമെന്നും നടി ചോദിക്കുന്നു. എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍്ക്കുന്നു.


Don”t Miss:  ‘അവളുടെ സ്ത്രീത്വം നഷ്ടപ്പെട്ടപ്പോള്‍ അവന് പുരുഷത്വവും നഷ്ടപ്പെട്ടില്ലേ?’; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി അഡ്വ. സംഗീത ലക്ഷമണ 


പ്രതിഫലം കിട്ടിയില്ല എന്നു പറഞ്ഞു പരാതി കൊടുത്താല്‍ പോലും കുറ്റമായിക്കാണുന്ന ഇന്‍ഡസ്ട്രിയാണ് സിനിമയെന്നും അത്തരത്തില്‍ ഒരിടത്ത് എങ്ങിനെയാണ് മോശമായിപ്പെരുമാറിയെന്നു പറഞ്ഞ് പരാതി കൊടുക്കുക? “അമ്മ”യ്ക്ക് ഇതൊന്നും പരിഹരിക്കാനാകുന്നില്ലെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.

തിരക്കഥ ചോദിച്ചാല്‍ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞു തരൂ. അതും ശരിയായ കഥയാണോ? ഉറപ്പില്ല. ഇതൊക്കെത്തന്നെയല്ലേ കാസ്റ്റിംഗ് കൗച്ച്? കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്നുള്ളത് സത്യമാണ്- പത്മപ്രിയ പറയുന്നു. കിടക്ക പങ്കിടാന്‍ തയ്യാറല്ല, മാത്രമല്ല സ്‌ക്രിപ്റ്റും ചോദിക്കുന്നു. പിന്നെ നിങ്ങള്‍ ആ സിനിമയിലില്ല. അതെന്താ കാസ്റ്റിംഗ് കൗച്ച് അല്ലേ?- പത്മപ്രിയ ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more