പത്മപ്രിയയെ ഒരു നടിയെന്ന നിലയ്ക്കാണ് മലയാളികള്‍ക്ക് പരിചയം. എന്നാല്‍ നല്ലൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് താരം. ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിലെ വിവിധ വേദികളിലായി പത്മപ്രിയയും സംഘവും ഭരതനാട്യം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വ്യത്യസ്ത തരം ആളുകള്‍ക്ക് മുന്നില്‍ ഈ കലാരൂപം അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് താനെന്നും പത്മപ്രിയ പറയുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഭരതനാട്യം അവതരിപ്പിക്കുന്നത്.
ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന പലര്‍ക്കും പേടിയുണ്ടാകുമെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് അത് സാധാരണ കാര്യം മാത്രമാണ്. നൃത്തത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് പഠിത്തവും സിനിമ അഭിനയവും എല്ലാം കൂടി തിരക്കായപ്പോള്‍ നൃത്തം പിന്നോട്ട് പോയി. എങ്കിലും നൃത്തത്തെ എപ്പോഴും മിസ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം യു.എസില്‍ നിന്നും ദല്‍ഹിയിലേക്ക് തിരിച്ചുവരും വഴി തന്റെ എട്ടാം തരത്തില്‍ ഡാന്‍സ് പഠിപ്പിച്ച ടീച്ചറെ കണ്ടു. ടീച്ചറുമായി ഏറെ നേരം നൃത്തത്തെ കുറിച്ച് സംസാരിച്ചു. അതിന് ശേഷം ടീച്ചറുടെ അടുത്തുപോയി ഡാന്‍സ് വീണ്ടും പഠിക്കാന്‍ തുടങ്ങി. അങ്ങനെയാണ് നൃത്തത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയതെന്നും പത്മപ്രിയ പറയുന്നു.