തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് മുന്‍ കുടുംബം സുപ്രീം കോടതിയില്‍. പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തെന്ന മുന്‍ നിലപാട് തിരുത്തിയാണ് തിരുവിതാംകൂര്‍ കുടുംബം കോടതിയില്‍ നിലപാടെടുത്തത്.
പത്മനാഭസ്വാമി ക്ഷേത്രവും അതിലുള്ള സ്വത്തുക്കളും സ്വകാര്യമല്ലെന്നും പൊതുസ്വത്താണെന്നും അതുകൊണ്ട് തന്നെ ക്ഷേത്രഭരണം തങ്ങള്‍ക്ക് നല്‍കണമെന്നുമാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവിതാംകൂര്‍ കുടുംബം ആവശ്യപ്പെട്ടത്. ക്ഷേത്രസ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നും കോടതിയല്‍ തിരുവിതാംകൂര്‍ കുടുംബം പറഞ്ഞു.
Read Also : മമ്മൂട്ടിക്കും സണ്ണി ലിയോണുമെതിരെ സൈബര്‍ ആക്രമണം; പോസ്റ്റ് ഡിലിറ്റ് ചെയ്ത് അജു വര്‍ഗീസ്
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞത്.
പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ സുപ്രീംകോടതി വാദം നാളെയും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്ര സ്വത്തില്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ മുന്നിലുള്ളത്.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ൈഹക്കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണത്തില്‍ ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.