| Wednesday, 9th April 2014, 11:41 pm

സുപ്രീംകോടതി ഉത്തരവുകള്‍ പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പുകാര്‍ കീറിയെറിഞ്ഞതായി അമിക്കസ് ക്യൂറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവന്തപുരം: ##പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ക്ഷേത്ര നടത്തിപ്പുകാര്‍ കീറിയെറിഞ്ഞതായി അമിക്കസ് ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്ര നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടക്കുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

വരുന്ന ശനിയാഴ്ച്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ക്ഷേത്ര നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണുള്ളത്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിരവധി അപാകതകള്‍ 800 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഇവ ഫോട്ടോകള്‍ സഹിതം കോടതിയില്‍ സമര്‍പ്പിക്കാനാണ് അമിക്കസ് ക്യൂറിയുടെ തീരുമാനം. ക്രമക്കേടുമായി ബന്ധപ്പെട്ട് താന്‍ ശേഖരിച്ച ചി്ത്രങ്ങളില്‍ പലതും പുറത്ത് കാണിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പത്മതീര്‍ത്ഥകുളത്തിന്റെ നവീകരണ ടെണ്ടര്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നു. 29 ലക്ഷത്തിന്റെ നവീകരണ ടെണ്ടര്‍ ഒരു കോടി 19 ലക്ഷമായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 12നകം വിശദമായ അമിക്കസ് ക്യൂറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഏപ്രില്‍ 21നകം രാജകുടുംബത്തോട് മറുപടി നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ വന്‍ തോതില്‍ അഴിമതിയും മോഷണവും നടക്കുന്നതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജകുടുംബത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ നിധിശേഖരമുള്ള ക്ഷേത്രമാണ് തിരുവന്തപുരത്തെ പത്മനാഭസ്വമിക്ഷേത്രം. സുപ്രീം കോടതി നിയോഗിച്ച സുരക്ഷാ സേനയുടെ കടുത്ത നിരീക്ഷണത്തിലാണ് ഇപ്പോള്‍ ക്ഷേത്രത്തന്റെ പ്രവര്‍ത്തനം.

രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

എങ്കില്‍ രാജാവ് മടങ്ങിവരട്ടെ!

പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറനിധി എന്തുചെയ്യണം?

We use cookies to give you the best possible experience. Learn more