| Sunday, 6th October 2024, 8:53 am

മലപ്പുറം എന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന ഞരമ്പ് രോഗികളുടെ പട്ടികയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെത്തിയത് എങ്ങനെ: സി. കെ. പത്മനാഭൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: മലപ്പുറം എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകുന്നു എന്നും അതിലേക്ക് കേരളത്തിൻറെ മുഖ്യമന്ത്രി എത്തിച്ചേർന്നെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി. കെ. പത്മനാഭൻ .

ബി .ജെ .പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹത്തിൻറെ പരാമർശം. മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ധർണ നടത്തിയത്.

മലപ്പുറമെന്ന് കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകുന്നു. അതിലേക്ക് കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരിക്കുന്നെന്ന് പത്മനാഭൻ പറഞ്ഞു. കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിൽ ആയതിനാൽ മാത്രം എല്ലാം മലപ്പുറത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സ്വർണ്ണവും ഹവാലപണവും പിടികൂടിയ കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിൽ ആയതുകൊണ്ട് മാത്രം എല്ലാം മലപ്പുറത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല. മലപ്പുറമെന്ന് കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകുന്നു. അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ രാജിവെക്കണം,’ പത്മനാഭൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ദ ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില് നടത്തിയ ചില പരാമര്ശങ്ങളാണ് മലപ്പുറത്തെ ചര്ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നത്. സര്ക്കാരിനും സിപിഎമ്മിനും എതിരെ ഭരണകക്ഷി എംഎല്എയായ പി വി അന്വര് ഉന്നയിച്ച ആരോപണങ്ങളുടെ തുടര്ച്ചയാണ് ഇപ്പോഴത്തെ മലപ്പുറം വിവാദങ്ങളുടെ അടിസ്ഥാനം.

കരിപ്പൂര് എയര്പോര്ട്ട് വഴി കള്ളക്കടത്തായി എത്തിച്ച സ്വര്ണത്തിന്റെ വലിയൊരു പങ്ക് പോലീസ് വെട്ടിച്ചെന്ന പി വി അന്വറിന്റെ ആരോപണങ്ങള്ക്ക് പ്രതിരോധമെന്നോണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്ശം. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്ത്തനത്തിന് ഉപയോഗിക്കുന്നു എന്നായിപുന്നു മുഖ്യമന്ത്രിയുടെ പരാമര്ശം.

Content Highlight: Padmanabhaan criticized pinarayi vijayan about malappuram issue

We use cookies to give you the best possible experience. Learn more