| Saturday, 26th April 2014, 10:10 pm

നിലവറയുടെ താക്കോല്‍ കൈമാറി; ഇനിയെല്ലാം ദൈവത്തിന്റെ കയ്യില്‍: രാജകുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രനിലവറകളുടെ താക്കോല്‍ പുതിയ ഭരണസമിതിക്ക് കൈമാറി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭരണസമിതിക്ക് രാജകുടുംബം താക്കോല്‍ കൈമാറിയത്.

ക്ഷേത്രത്തിലെ പൂജക്കുപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങല്‍ സൂക്ഷിക്കുന്ന ഇ, എഫ് നിലവറകളൊഴികെയുള്ളവയുടെ താക്കോല്‍ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

ഇനിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും താക്കോല്‍ കൈമാറുകയാണെന്നും ആദിത്യ വര്‍മ്മ പറഞ്ഞു. രാജകുടുംബം ജനവികാരം മാനിക്കുന്നു. എന്നാല്‍ ജനങ്ങള്‍ രാജകുടുംബത്തിന്റെ വികാരം മാനിക്കുമോയെന്നും ആദിത്യ വര്‍മ്മ ചോദിച്ചു.

ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം നഷടപ്പെട്ടിട്ടുണ്ടെന്നും രാജകുടുബം സ്വയം ക്ഷേത്രഭരണത്തില്‍ നിന്നും പിന്മാറണമെന്നും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു.

ക്ഷേത്രഭരണവുണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നില്‍ക്കുന്ന തര്‍ക്കമാണ് ഇവിടെ തീരുന്നത്. പത്മനാഭസ്വാമി ക്ഷേത്രസ്വത്ത് രാജകുടുംബം കൊള്ളയടിക്കുകയാണെന്ന് വ്യക്തമാക്കി സുന്ദര്‍ രാജന്‍ എന്ന ഭക്തന്‍ നല്‍കിയ പരാതിയോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more