| Saturday, 26th April 2014, 7:36 pm

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സമാന്തരഭരണം; രാജകുടുംബം സ്വയം പിന്മാറമെന്നും അമിക്കസ് ക്യൂറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂ ദല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സമാന്തര ഭരണമുള്ളതായി തോന്നിയെന്ന് അമിക്കസ് ക്യൂറി. ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണകടത്തിയതായി തനിക്ക് അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടിരുന്നുവെന്നും ഗോപാല്‍ സുബ്രമഹ്മണ്യം പറഞ്ഞു.

ക്ഷേത്രത്തില്‍ നിന്നും എത്ര സ്വര്‍ണം കടത്തിയെന്ന് പറയാനാകില്ല. ക്ഷേത്രത്തിനകത്തും സമീപത്തായും കണ്ടെത്തിയ ഭൂഗര്‍ഭ അറകളും മറ്റും സംശയം ബലപ്പെടുത്തുന്നു. കോടതികളുടെതടക്കം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നതെല്ലാം ഒരു കോക്കസ് ഉണ്ടോ എന്ന് തോന്നുന്നതായും അമിക്കസ് ക്യൂറി.

ക്ഷേത്രത്തിനകത്ത് കണ്ടെത്തിയത് സ്വര്‍ണം പൂശുന്ന വലിയ ശേഷിയുള്ള ഉപകരണമാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. രാജകുടുംബം ക്ഷേത്രകാര്യങ്ങളില്‍ നിന്ന് സ്വയം മാറിനില്‍ക്കണമെന്നും അമിക്കസ് ക്യൂറി.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് പറയുന്നതില്‍ യാതൊരു വസ്തുതയുമില്ലെന്നും തന്റെ അന്വേഷണത്തിന്റെ രാജകുടുംബത്തേയും സഹകരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തനക്ക് മലയാളം അറിയില്ലെന്നും അതുകൊണ്ട് തന്നെ ആരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം മൊഴിയെടുത്തുവെന്ന ആരോപണം നിലനില്‍ക്കുന്നതല്ല. തെളിവെടുപ്പ് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് പരിശോധിക്കാം.

സ്വര്‍ണപണിക്കാരനില്‍ നിന്നും നിര്‍ബന്ധിപ്പിച്ച് മൊഴിയെടുത്തിട്ടില്ല. ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിക്കാരി നേരിട്ട് ബോധിപ്പിച്ചിരുന്നതായും അമിക്കസ്‌ക്യൂറി പറഞ്ഞു.

ക്ഷേത്രത്തിന്റെ പുതിയ ഭരണാധികാരിയായി ചുമതലയേറ്റ കെ.എന്‍ സതീഷിനെതിരെയുള്ള ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ  ഭരണാധികാരിയായി പരിചയ സമ്പന്നനാണ് കെ.എന്‍ സതീഷ്.

കേരളത്തില്‍ എന്തിനെ കുറിച്ചും ചോദ്യങ്ങള്‍ നിരവധിയാണ്. അമിക്കസ് ക്യൂറി ആദ്യം നിര്‍ണയിച്ച സച്ചിദാനന്ദനെ ഒഴിവാക്കിയാണ് രണ്ടാമത് നിര്‍ദ്ദേശിച്ച കെ.എന്‍ സതീഷിനെ എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയില്‍ സംതൃപ്തനാണ്.

We use cookies to give you the best possible experience. Learn more