കോണ്‍ഗ്രസ് നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തി: കാലുപിടിച്ച് പറഞ്ഞിട്ടും പ്രചാരണത്തിന് വന്നില്ലെന്ന് പത്മജ വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്ക്
Friday, 20th May 2016, 10:22 am
തൃശൂര്‍: തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് പത്മജ വേണുഗോപാല്‍. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണിതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ല. സി. എന്‍. ബാലകൃഷ്ണന് വന്നത് ഒരുദിവസം മാത്രമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കുപോയി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്കു പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു.
തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് സനില്‍കുമാറാണ് പത്മജയെ പരാജയപ്പെടുത്തിയത്. 6332 വോട്ടുകള്‍ക്കാണ് പത്മജ പരാജയപ്പെട്ടത്. തൃശ്ശര്‍ മണ്ഡലം പൂര്‍ണമായും കോണ്‍ഗ്രസിനെ കൈവിട്ടു.
കോണ്‍ഗ്രസ്സിന് വേണ്ടി കഴിഞ്ഞ തവണ 16169 വോട്ടുകള്‍ക്കായിരുന്നു തേറമ്പില്‍ രാമകൃഷ്ല് വിജയിച്ചത്. ആ വിജയം നിലനര്‍ത്താന്‍ പത്മജയ്ക്ക് സാധിച്ചില്ല.