“പത്മാവത്” കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ഭൂരിഭാഗവും ഒരുവട്ടം കൂടി കാണാന്‍ ആഗ്രഹിച്ചത് ചിത്രത്തിലെ “ഖലിബലി” എന്ന ഗാനമാണ്. രണ്‍വീറിന്റേയും സംഘത്തിന്റേയും മാസ്മരിക നൃത്തച്ചുവടുകള്‍ സിരകളില്‍ ആവേശം നിറയ്ക്കുന്നതാണെങ്കിലും ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നില്ല.
ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. രണ്‍വീര്‍ അലാവുദ്ദീന്‍ ഖില്‍ജിയായി “അഴിഞ്ഞാടിയ” ഗാനത്തിന്റെ വീഡിയോ യൂട്യൂബിലൂടെ പുറത്തു വിട്ടത് ടി-സീരീസാണ്. കുറഞ്ഞസമയം കൊണ്ടുതന്നെ യൂട്യൂബിലെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ “ഖലിബലി” ഇതിനകം 35 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.
ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയത്. ശിവം പതക്, ഷൈല്‍ ഹദ എന്നിവര്‍ ആലപിച്ച ഗാനം രചിച്ചത് എ.എം തുരാസാണ്. ചിത്രത്തിലെ “ഘൂമര്‍” എന്ന ഗാനവും നേരത്തേ ഹിറ്റായിരുന്നു.
അതേസമയം ബോക്‌സ് ഓഫീസില്‍ പത്മാവത് കുതിപ്പ് തുടരുകയാണ്. ഒരാഴ്ച കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹേ, ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലെ, ആമീര്‍ഖാന്റെ ഹിറ്റ് ചിത്രമായ ദംഗല്‍ തുടങ്ങിയവയുടെ റെക്കോര്‍ഡ് മറികടക്കും എന്നാണ് കരുതുന്നത്.
രജപുത്ര റാണിയായ പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പദ്മാവതിയായി ബോളിവുഡ് താരം ദീപിക പദുകോണാണ് വേഷമിട്ടത്. ദീപികയെക്കൂടാതെ ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
“ഖലിബലി” ഗാനം കാണാം: