ന്യൂദല്‍ഹി: ബോളിവുഡ് താരം കങ്കണ റാവത്ത്, ഗായകനും പാക് വംശജനുമായ അദ്‌നന്‍ സാമി, സംവിധായകനായ ഏക്ദാ കപൂറിനും കരണ്‍ ജാഹോറിവും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. തനിക്ക് കിട്ടിയ അംഗീകാരത്തിന് രാജ്യത്തോട് നന്ദി അറിയിക്കുന്നുവെന്ന് കങ്കണാ റാവത്ത് പ്രതികരിച്ചു.
‘ഈ അംഗീകാരത്തിന് ഞാന്‍ എന്റെ രാജ്യത്തിന് നന്ദി പറയുന്നു, സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു. ഓരോ മകള്‍ക്കും … ഓരോ അമ്മയ്ക്കും … നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്കും.’ കങ്കണ പ്രതികരിച്ചു.
പത്മശ്രീ ലഭിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ട്. സത്യനാരായണ്‍ മുണ്ടയൂര്‍, എം. പങ്കജാക്ഷി എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍.
നോക്കുവിദ്യ പാവകളി കലാകാരിയാണ് എം. പങ്കജാക്ഷി പരമ്പരാഗത കലാരൂപമാണ് നോക്കുവിദ്യാ പാവകളി. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സത്യനാരായണ്‍ മുണ്ടയൂരിന് അംഗീകാരം.
കൂടാതെ ജഗദീഷ് ലാല്‍ അബുജ, ജാവേദ് അഹ്മദ് തക്, എസ് രാമകൃഷ്ണ ,യോഗി എയിറണ്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു. സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ