Entertainment news
എന്റെ പത്‌മേ ഇത് എന്ത് പുളൂസാക്കലാന്; വ്യത്യസ്തമായി പത്മ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 14, 01:19 pm
Thursday, 14th July 2022, 6:49 pm

സുരഭി ലക്ഷ്മി, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പത്മയുടെ
ട്രെയ്ലര്‍ റിലീസ് ചെയ്തു. മ്യുസിക്ക് 247 എന്ന യൂട്യൂബ് ചാനലിലാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുക. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് സാമുഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ്

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകരുന്നു.


എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം- ദുന്‍ദു രഞ്ജീവ്, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

Contebnt Highlight : Padma movie trailer released