ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നുവെന്ന് ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായ പത്മ ലക്ഷ്മി. ട്വിറ്ററിലൂടെയായിരുന്നു പത്മ ലക്ഷ്മിയുടെ പ്രതികരണം.
‘ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. ഈ പ്രചാരണം അപകടകരവും നിന്ദ്യവുമാണ്.
ഹിന്ദു സുഹൃത്തുക്കളോട്, ഈ ഭയാനകതയ്ക്ക് വഴങ്ങരുത്. ഇന്ത്യയിലേയോ മറ്റൊരിടത്തോ ഹിന്ദുമതത്തിന് ഒരു ഭീഷണിയുമില്ല. യഥാര്‍ത്ഥ ആത്മീയത ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം വിതയ്ക്കാനുള്ളയിടം ഉള്‍ക്കൊള്ളുന്നില്ല.
പുരാതനവും വിശാലവുമായ ഈ ഭൂമിയില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കാന്‍ കഴിയണം,’ രണ്ട് ട്വീറ്റിലായി പത്മ ലക്ഷമി കുറിച്ചു.