സത്യസന്ധരല്ലാത്തവര്‍ക്കാണ് പത്മ അവാര്‍ഡ് നല്‍കിയതെന്ന് ശരത് യാദവ്
Daily News
സത്യസന്ധരല്ലാത്തവര്‍ക്കാണ് പത്മ അവാര്‍ഡ് നല്‍കിയതെന്ന് ശരത് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th April 2015, 2:03 am

sarath-yadav-01 മുംബൈ: സത്യസന്ധരല്ലാത്തവര്‍ക്കും സമൂഹത്തിന്റെ മുകള്‍ തട്ടിലുള്ളവര്‍ക്കുമാണ് പത്മ അവാര്‍ഡ് നല്‍കിയതെന്ന് ജനദാതള്‍ (യു) പ്രസിഡന്റ് ശരത് യായവ്. സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ഈ അവര്‍ഡ് നിരാകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ പത്മശ്രീ, പത്മഭൂഷണ്‍ എന്നീ അവാര്‍ഡുകള്‍ നിരാകരിക്കണം. സത്യസന്ധരല്ലാത്തവര്‍ക്കാണ് ഈ അവാര്‍ഡുകള്‍ ലഭിച്ചത്. സമൂഹത്തിന്റെ മുകള്‍ തട്ടിലുള്ളവര്‍ക്ക് മാത്രമാണ് അവാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്.” യാദവ് പറഞ്ഞു. ദളിതരോ ആദിവാസികളോ കര്‍ഷകരോ അവാര്‍ഡ് പട്ടികയിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരൊറ്റ ദളിതരോ ആദിവാസിയോ കര്‍ഷകരോ പട്ടികയില്‍ ഉള്‍പ്പെട്ടട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. കഴിഞ്ഞ 68 വര്‍ഷമായി ഇത് തന്നെയാണ് നടക്കുന്നത്. ” അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ദക്ഷിണേന്ത്യന്‍ യുവതികളുടെ നിറത്തെക്കുറിച്ച് യാദവ് നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു.