ന്യൂദല്‍ഹി: 2020 ലെ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്. ബോക്‌സിങ് താരം മേരികോം. ഛന്നുലാല്‍ മിശ്ര, അനിരുദ്ധ് ജഗന്നാഥ്, ജി.സി.എസ്.കെ, പെജവാര്‍ മഠാധിപതി വിശ്വേശതീര്‍ഥ എന്നിവരാണ് പത്മവിഭൂഷണിന് അര്‍ഹരായ മറ്റുള്ളവര്‍.
കേരളത്തില്‍ നിന്നും പതിനാറുപേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്. മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവരാണ് പത്മഭൂഷന്‍ ലഭിച്ച മറ്റു വ്യക്തികള്‍.
116 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവര്‍. കേരളത്തില്‍ നിന്നുള്ള നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തക എം.കെ കുഞ്ഞോള്‍, സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞന്‍ കെ.എസ് മണിലാല്‍, സാഹിത്യകാരന്‍ എന്‍.ചന്ദ്രശേഖരന്‍ നായര്‍, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.
ജഗദീഷ് ലാല്‍ അബുജ, ജാവേദ് അഹ്മദ് തക്, എസ് രാമകൃഷ്ണ ,യോഗി എയിറണ്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു. സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ബോളിവുഡ് താരം കങ്കണ റാവത്ത്, ഗായകനും പാക് വംശജനുമായ അദ്‌നന്‍ സാമി, സംവിധായകനായ ഏക്ദാ കപൂറിനും കരണ്‍ ജാഹോറിവും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. തനിക്ക് കിട്ടിയ അംഗീകാരത്തിന് രാജ്യത്തോട് നന്ദി അറിയിക്കുന്നുവെന്ന് കങ്കണാ റാവത്ത് പ്രതികരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ