തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് നാളെ നടത്താനിരുന്ന സമ്മേളനം മാറ്റിയതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനവും മാറ്റിവച്ചിട്ടുണ്ട്.
ശംഖുമുഖം കടപ്പുറത്തായിരുന്നു പടയൊരുക്കത്തിന്റെ സമാപന സമ്മേളനം നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍നിന്നാണ് പടയൊരുക്കം ജാഥ ആരംഭിച്ചത്.
Also Read: അബി ഇക്കയുടെ മിമിക്രി കണ്ടാണ് വളര്‍ന്നത്; അനുഭവം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
അതേസമയം തിരുവനന്തപുരത്തും മറ്റു തെക്കന്‍ ജില്ലകളിലും മഴ തുടരുകയാണ്. കന്യാകുമാരിയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ.
മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതിയില്‍ ചുഴലിക്കാറ്റ് വീശിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. വൈദ്യുതി വിതരണവും തകരാറിലായിട്ടുണ്ട്. മേഖലയില്‍ അങ്ങിങ്ങായി അപകട വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്നു.