കേസന്വേഷിച്ച ചാലിശ്ശേരി (പാലക്കാട് ജില്ല) പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ജിംഷാര്‍ പറയുന്നു.
തൃശൂര്‍: “പടച്ചോന്റെ ചിത്ര പ്രദര്‍ശനം” കഥയെഴുതിയതിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വന്ന യുവകഥാകൃത്ത് പി. ജിംഷാര്‍ നീതിതേടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജിംഷാറിനെ അക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സുതാര്യ കേരളം പദ്ധതി വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
24-7-2016 നാണ് ഉപ്പയുടെ ഉമ്മയെ സന്ദര്‍ശിച്ച് കൂനംമൂച്ചിയിലുള്ള തറവാട്ടില്‍ നിന്നും പെരുമ്പിലാവിലെ വീട്ടിലേക്ക് മടങ്ങും വഴി ജിംഷാറിനെ നാലംഗ സംഘം ആക്രമിച്ചിരുന്നത്. തന്നെ അക്രമിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്കെതിരെ ജിംഷാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
കേസന്വേഷിച്ച ചാലിശ്ശേരി (പാലക്കാട് ജില്ല) പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ജിംഷാര്‍ പറയുന്നു. അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പുതന്നെ സ്ഥലം എസ്.ഐ.പരാതിയില്‍ കഴമ്പില്ലെന്ന് മാധ്യമങ്ങളോട് പറയുകയും തന്നെയൊരു മദ്യപാനിയും ശല്ല്യക്കാരനുമായി ചിത്രീകരിക്കാനും പൊലീസ് ശ്രമിച്ചതായും ജിംഷാര്‍ പരാതിയില്‍ പറയുന്നു.
എസ്.ഡി.പി.ഐ നേതാവായ മജീദ്, ശാനിബ്, ഷാജി, ഷെഫീക്ക്, മജീദ്, ജാഫര്‍ എന്നിവരുടെ പേരുകളാണ് പരാതിയില്‍ ജിംഷാര്‍ നല്‍കിയിട്ടുള്ളത്. സംഭവത്തിന്റെ ഗൂഢാലോചന നടന്നു എന്ന് സംശയിക്കുന്ന കൂനംമൂച്ചി പ്രദേശം എസ്.ഡി.പി.ഐക്കും മുസ്‌ലിം ലീഗിനും ഏറെ വേരോട്ടമുള്ള പ്രദേശമാണെന്നും പുസ്തകത്തിന്റെ പേരില്‍ തനിക്ക് ഭീഷണി സന്ദേശം അയച്ച ജാഫറിനെ സഹായിക്കുന്നതും സംരക്ഷിക്കുന്നതും എസ്.എം.കെ.തങ്ങളടങ്ങുന്ന പ്രദേശത്തെ ലീഗ് നേതൃത്വമാണെന്നും ജിംഷാര്‍ പരാതിയില്‍
പുസ്തകമിറക്കിയതിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഏറെ വിഷമങ്ങളും കഷ്ടതകളും സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ആക്രമണം വീണ്ടും ഉണ്ടാവാതിരിക്കാന്‍ പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്നും ജിംഷാര്‍ പറയുന്നു.
Read more