| Wednesday, 2nd March 2022, 5:58 pm

'അയ്യങ്കാളി പട സിന്ദാബാദ്'; ഉദ്വേഗഭരിത നിമിഷങ്ങളുമായി പട ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍ വിനായകന്‍ ജോജു ജോര്‍ജ് ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പടയുടെ ട്രെയ്‌ലര്‍ പുറത്ത്.

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇവര്‍ കളക്ടറേറ്റിലെത്തുന്നതും കളക്ടറെ ബന്ധിയാക്കുന്നതുമാല്ലാമാണ് ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കമല്‍ കെ.എമ്മാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി. രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി.കെ. ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനി കുസൃതി, കോട്ടയം രമേഷ്, സുധീര്‍ കരമന, സജിത മഠത്തില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് പട നിര്‍മിക്കുന്നത്.

സമീര്‍ താഹിറാണ് ഛായാഗ്രഹണം. ചിത്ര സംയോജനം ഷാന്‍ മുഹമ്മദും നിര്‍വഹിക്കുന്നു. വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.


Content Highlight: pada trailer out

We use cookies to give you the best possible experience. Learn more