Film News
വീണ്ടും ഫീല്‍ഗുഡോ; പാച്ചുവും അത്ഭുതവിളക്കും ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 18, 05:32 am
Saturday, 18th March 2023, 11:02 am

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ടീസര്‍ പുറത്തിറങ്ങി. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു.

ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.

അഖിലിന്റെ ഇരട്ട സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ശരണ്‍ വേലായുധന്‍ പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയുടെ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: pachuvum athbhuthavilakkum teaser