കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ നിന്നൊരു പാട്ട്. ഗായകനായ ഷഹബാസ് അമന്‍ ആണ് പച്ചപ്പനന്തത്തേ പുന്നാരപൂമുത്തേ എന്ന പഴയ ഗാനം വീണ്ടും കര്‍ഷകര്‍ക്ക് വേണ്ടി കമ്പോസ് ചെയ്തിരിക്കുന്നത്.
കര്‍ഷകരുടെ ഫോട്ടോകളും പെയ്ന്റിംഗും ആണ് ഗാനത്തിന് പശ്ചാത്തലമായി വരുന്നത്. ബിജു ഇബ്രാഹിമിന്റേതാണ് പാട്ടിനു വേണ്ടി ഉപയോഗിച്ച ഫോട്ടോകള്‍. കെ.എല്‍ ലിയോണിന്റേതും പവിശങ്കറിന്റേതുമാണ് പെയ്ന്റിംഗ്. കേരളത്തിലേതുള്‍പ്പെടെയുള്ള കര്‍ഷകരുടെ ഫോട്ടോകളാണ് പാട്ടില്‍ ഉപയോഗിച്ചിട്ടുള്ളത്.
പൊന്‍കുന്നം ദാമോദരന്‍ വരികളെഴുതിയ ഈ ഗാനം നമ്മളൊന്ന് എന്ന ആല്‍ബത്തിലാണ് ആദ്യമായി വന്നത്. എം.സ് ബാബുരാജ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കോഴിക്കോട് അബ്ദുള്‍ ഖാദറും ഭഗീരഥിയുമാണ് യഥാര്‍ത്ഥ ഗാനം ആലപിച്ചിട്ടുള്ളത്.
2006ല്‍ പുറത്തിറങ്ങിയ ശശി പറവൂര്‍ സംവിധാനം ചെയ്ത നോട്ടം എന്ന സിനിമയ്ക്കു വേണ്ടി യേശുദാസ് പച്ചപ്പനന്തത്തേ വീണ്ടും പാടിയിരുന്നു. അന്ന് അത് വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ കര്‍ഷകര്‍ക്കു വേണ്ടിയാണ് ഷഹബാസ് അമന്‍ വീണ്ടും ആ പാട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ 19ാം ദിവസവും കര്‍ഷകര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. രാജ്യവ്യാപകമായി നിരവധി സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്‍മാരും കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.
സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ കര്‍ഷകരെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും ഷഹബാസ് അമന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഗാനം പുറത്തിറങ്ങിയത്.
സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക