| Sunday, 24th May 2020, 6:19 pm

'പാതാള്‍ ലോക്' ഹിന്ദുവികാരം വ്രണപ്പെടുത്തുന്നു, ബി.ജെ.പിയെ മോശമായി ചിത്രീകരിക്കുന്നു; അനുഷ്‌ക ശര്‍മ്മയ്‌ക്കെതിരെ ബി.ജെ.പി എം.എല്‍.എയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പാതാള്‍ ലോക് എന്ന വെബ് സീരിസിനെതിരെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ നന്ദകിഷോര്‍ ഗുര്‍ജാര്‍. അനുമതിയില്ലാതെ തന്റെ ചിത്രം പ്രദര്‍ശിപ്പിച്ചെന്നും ഹിന്ദുമതത്തിലെ വിവിധ സമുദായങ്ങളെ അവഹേളിച്ചെന്നും കാണിച്ച് നന്ദകിഷോര്‍ വെബ്‌സീരിസിന്റെ നിര്‍മാതാവായ അനുഷ്‌ക ശര്‍മ്മയ്‌ക്കെതിരെ പരാതി നല്‍കി.

ദേശീയ സുരക്ഷാ നിയമ പ്രകാരം അനുഷ്‌കയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പാതാള്‍ ലോക് സനാതന ധര്‍മ്മത്തിലേയും ഹിന്ദുവിശ്വാസത്തേയും തെറ്റായി ചിത്രീകരിച്ചെന്നും ഇത് രാജ്യദ്രോഹമാണെന്നും നന്ദകിഷോര്‍ ആരോപിച്ചു.

വെബ്‌സീരിസില്‍ നെഗറ്റീവ് റോള്‍ അവതരിപ്പിച്ച ബാലകൃഷ്ണ ബാജ്‌പേയ് ദേശീയപാതാ ഉദ്ഘാടനത്തിന്റെ ചിത്രം കാണിക്കുന്നതില്‍ നന്ദകിഷോറിന്റെ ചിത്രവുമുണ്ട്. ഇതിനെതിരെയാണ് എം.എല്‍.എയുടെ പരാതി.

വെബ്‌സീരിസ് സമുദായങ്ങള്‍ തമ്മില്‍ ഭിന്നത വളര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയെ മോശമായി ചിത്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പാതാള്‍ ലോക് നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വെബ് സിരീസില്‍ ഗൂര്‍ഖ സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഓള്‍ അരുണാചല്‍ പ്രദേശ് ഗൂര്‍ഖ യൂത്ത് അസോസിയേഷന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more