| Sunday, 31st July 2022, 4:57 pm

പാപ്പന്‍ തരംഗം തുടരുന്നു; മൂന്ന് ദിവസം കൊണ്ട് മികച്ച കളക്ഷന്‍ നേടി ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പാന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് മികച്ച കളക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്.

പിന്നീടുള്ള രണ്ട് ദിവസവും ചിത്രത്തിന് മികച്ച കളക്ഷന്‍ തന്നെയാണ് ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യ ദിനത്തെക്കാള്‍ കളക്ഷന്‍ രണ്ടാം ദിനത്തില്‍ ലഭിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രം ആദ്യ ദിനം മൂന്ന് കോടതിയിലേറെ രൂപയായിരുന്നു നേടിയത്.

ചിത്രം നിരവധി എക്‌സ്ട്രാ ഷോകളും കളിക്കുന്നുണ്ട്. വളരെ കാലങ്ങള്‍ക്ക് ശേഷമെത്തിയ സുരേഷ് ഗോപി- ജോഷി ചിത്രം എന്ന നിലയിലും ഒപ്പം മാസ് ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ സുരേഷ് ഗോപി ചിത്രമെന്ന നിലയിലുമാണ് പാപ്പനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രം ഇന്ത്യക്ക് പുറത്തും റിലീസ് ചെയ്യുന്നതോടെ മികച്ച കളക്ഷന്‍ ഇനിയും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി പൊലീസ് കഥാപാത്രമായി ഒരു ചിത്രത്തിലെത്തുന്നത്. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നൈല ഉഷ, കനിഹ, നിത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight : Paappan movie getting good collection in day three

We use cookies to give you the best possible experience. Learn more