ജൂലൈ 29ന് തിയേറ്ററുകളില്‍ എത്തിയ സുരേഷ് ഗോപി-ജോഷി ചിത്രമാണ് പാപ്പന്‍. മികച്ച ചിത്രമായി തന്നെ പ്രേക്ഷകര്‍ വിലയിരുത്തുകയും വലിയ കൂട്ടം ജനങ്ങള്‍ തന്നെ ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തുകയും ചെയ്തതാണ്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രത്തിന് മികച്ച ഓപ്പണിങ്ങും ലഭിച്ചിരുന്നു.
ദിവസങ്ങള്‍ക്കിപ്പുറം പാപ്പന്റെ 50 കോടി പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ടൊവിനോ ചിത്രം തല്ലുമാലയുടെയും കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ റിലീസിലും പാപ്പന്‍ മുങ്ങി പോയിരുന്നു.
ചിത്രം ഏതാണ്ട് തിയേറ്റര്‍ പ്രദര്‍ശനം അവസാനിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ഉള്ളതും. ഈ അവസത്തില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ വേണ്ടിയിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ കമന്റുകള്‍.
‘ഇതിപ്പോ പതിവായല്ലോ. 50 കോടി കിട്ടി എന്ന പോസ്റ്റര്‍ ഇറക്കുന്നത് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ എന്താണ് ഉദ്ദേശിക്കുന്നത്’ എന്നാണ് മറ്റൊരാളുടെ കമന്റ്. നേരത്തെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം നാല് ദിവസം കൊണ്ട് 25 കോടി പോസ്റ്റര്‍ ഇറക്കിയപ്പോഴും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
പ്രൊമോഷന്റെ ഭാഗമായി കോടി കണക്ക് പറഞ്ഞ് ആളുകളെ തിയേറ്ററില്‍ എത്തിക്കുന്ന ട്രെന്‍ഡ് സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ മാറ്റണമെന്നും വിമര്‍ശനങ്ങളുണ്ട്.
ചിത്രം നല്ലത് ആണോ മോശമാണോ എന്ന് മാത്രമാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടതെന്നും അതല്ലാതെ ഇത്തരത്തില്‍ കോടി കണക്ക് പറയുന്നത് ഒട്ടും യോജിക്കാനാകുന്നില്ല എന്ന് പറയുന്നവരും ഏറെയാണ്.
രണ്ടു തലമുറകളുടെ സംഗമമാണ് പാപ്പന്‍. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട് ചിത്രത്തില്‍.
അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അതേസമയം മേ ഹൂം മൂസ, ജയരാജ് ചിത്രം ഹൈവേ, ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
Content Highlight: Paappan movie 50cr poster became disscusion on Social media