എങ്ങനെ പറയും നിയമത്തിന് കീഴില്‍ എല്ലാവരും തുല്യരാണെന്ന്?; അയോധ്യ വിധിയില്‍ പാ രഞ്ജിത്ത്
national news
എങ്ങനെ പറയും നിയമത്തിന് കീഴില്‍ എല്ലാവരും തുല്യരാണെന്ന്?; അയോധ്യ വിധിയില്‍ പാ രഞ്ജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 12:17 pm

ബാബ്റി മസ്ജിദ് കേസ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കകേസിലെ വിധിയില്‍ പ്രതികരിച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. ട്വിറ്ററിലൂടെയാണ് കാലാ സംവിധായകന്റെ പ്രതികരണം.

‘നിയമവും ജനാധിപത്യവും വിധേയത്വത്തോടു കൂടി പ്രവര്‍ത്തിക്കുന്നതാണ് ഓരോ ദിവസവും കാണാനാവുന്നത്. അധികാരത്തിലിരിക്കുന്നവരുടെ താല്‍പര്യമാണ് വിധികളില്‍ നിറയുന്നത്, എങ്ങനെ പറയും നിയമത്തിന് കീഴില്‍ എല്ലാവരും തുല്യരാണെന്ന്?’- ഇങ്ങനെയായിരുന്നു പാ രഞ്ജിത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ