മുന്‍ ലോക്‌സഭ സ്പീക്കര്‍ പി. എ സാംഗ്മ അന്തരിച്ചു
Daily News
മുന്‍ ലോക്‌സഭ സ്പീക്കര്‍ പി. എ സാംഗ്മ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2016, 11:20 am

sangma

ന്യൂദല്‍ഹി:മുന്‍ ലോക്‌സഭ സ്പീക്കര്‍ പി. എ സാംഗ്മ അന്തരിച്ചു. 68 വയസായിരുന്നു. ദല്‍ഹിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ദല്‍ഹിയിലെ വസതിയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.

1996 മുതല്‍ 1998 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹസ്ഥാപകനായിരുന്നു. 1998 മുതല്‍ 1990 വരെ മേഘാലയുടെ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള മത്സരത്തില്‍ പ്രണബ് മുഖര്‍ജിയുടെ എതിരാളിയായി ഇദ്ദേഹം മത്സരിച്ചിരുന്നു. എട്ട് തവണ ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1947 സെപ്റ്റംബര്‍ 1 ന് മേഘാലയിലെ വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലായിരുന്നു ജനനം.

പി.എ.സാംഗ്മ തുറ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായി ജയിച്ചത്. 1980ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു.

95  96 കാലത്ത് നരസിംഹ റാവു സര്‍ക്കാരില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രിയായി കാബിനറ്റില്‍ അംഗമായി. 1996 മുതല്‍ 98 വരെ 11ാം ലോക്‌സഭയുടെ സ്പീക്കറായിരുന്നു.

ഇന്ത്യന്‍ വംശജയല്ലാത്ത സോണിയ ഗാന്ധിയെ പാര്‍ട്ടി അദ്ധ്യക്ഷയാക്കിയതില്‍ പ്രതിഷേധമുയര്‍ത്തി ശരദ് പവാറിനും താരിഖ് അന്‍വറിനും ഒപ്പം പാര്‍ട്ടി വിട്ടു.

പിന്നീട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയി. വീണ്ടും എന്‍.സി.പിയില്‍ തിരിച്ചെത്തിയെങ്കിലും 2012ല്‍ എന്‍.സി.പി വിട്ടു.

2013ല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചു. 2008ലും 2013ലും മേഘാലയ നിയമസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മകള്‍ അഗത സാംഗ്മ കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.