പനാജി: ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ നിന്നും “കാലാ”യെ ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ പാ രഞ്ജിത്. കാലയെ ഒഴിവാക്കുകയും ടൈഗര്‍ സിന്ദാ ഹെ പോലുള്ള ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് എന്ത് കൊണ്ടാണെന്ന് പിടികിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ നിരൂപക പ്രശംസ കിട്ടിയിട്ടും കാല മേളയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേ സമയം പൂര്‍ണ വാണിജ്യ സിനിമയായ ടൈഗര്‍ സിന്ദാ ഹെ അടക്കമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പരിയേറും പെരുമാള്‍ ബി.എ ബി.എല്ലിന്റെ” പ്രദര്‍ശനത്തിനായി ഗോവയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടാഗര്‍ സിന്ദാ ഹെയെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് പാ രഞ്ജിത് പറഞ്ഞു. ഇത്തരം വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത് കൊണ്ടാണ് ചിത്രത്തിലും പുറത്തും തനിക്കിപ്പോഴും പോരാട്ടം തുടരേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read “ജോസഫ്” നിത്യരോഗികളെ പച്ചയ്ക്ക് വെട്ടിനുറുക്കി തിന്നുന്ന കൊടുംക്രൂരതയെന്ന് ഐ.എം.എ സെക്രട്ടറി ഡോ: സുല്‍ഫി നൂഹ്
താന്‍ സംവിധാനം പോലെ തന്നെ നിര്‍മ്മിക്കുന്ന ചിത്രങ്ങളും ജാതി രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ക്ക് നിര്‍മ്മാതാക്കളെ സാധാരണയായി ലഭിക്കാറില്ലെന്നും അങ്ങനെ വിമുഖത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണ് “പെരുമാളെന്നും” രഞ്ജിത്ത് പറഞ്ഞു.
സിനിമ രാഷ്ട്രീയം പറയാനുള്ള ഏറ്റവും നല്ല മാധ്യമമാണ് അത് കൊണ്ട് പ്രത്യേകിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടുകളില്‍ സത്യസന്ധത പുലര്‍ത്താറുണ്ടെന്നും അതാണ് തന്റെ ചിത്രങ്ങളുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
തന്റേതായ രാഷ്ട്രീയ നിലപാടുകളോട് അങ്ങേയറ്റം സത്യസന്ധത താന്‍ പുലര്‍ത്താറുണ്ടെന്നും അതാണ് ചിത്രങ്ങളുടെ വിജയമെന്നും പാ രഞ്ജിത്ത് പറഞ്ഞു.
DoolNews Video