| Wednesday, 4th July 2018, 3:16 pm

ചെറിയ പ്രായത്തില്‍ തന്നെ ജാതിവിവേചനത്തിന് ഇരയായിട്ടുണ്ട്; ജാതി ഇല്ലെന്ന് പറയുന്നവര്‍ക്ക് ജാതിയെ കുറിച്ച് അറിയില്ലെന്നും പാ രഞ്ജിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചെറിയ വയസ്സില്‍ തന്നെ ജാതി വിവേചനത്തിന് ഇരയായിട്ടുള്ള വ്യക്തിയാണ് താനെന്ന് തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്.

ക്ഷേത്രങ്ങളില്‍, തെരുവുകളില്‍, ക്രിക്കറ്റ് ഗ്രൗണ്ടില്‍, കിണറില്‍, തമാശകളില്‍, തുടങ്ങി എല്ലാ ഇടങ്ങളിലും ജാതി ഉണ്ടായിരുന്നെന്നും അതൊക്കെ ആ സമയത്ത് തന്നെ തങ്ങള്‍ക്ക് മനസിലാവുകയും ചെയ്തിരുന്നെന്നും പാ രഞ്ജിത് പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“”ഞാന്‍ നഗരത്തിന് അടുത്തുള്ള ഗ്രാമത്തിലെ ചേരിയില്‍ നിന്നാണ് വരുന്നത്. പറയസമുദായത്തിലാണ് ജനിച്ചത്. ചെറിയ വയസ്സില്‍ തന്നെ ഞങ്ങള്‍ക്ക് ജാതി വിവേചനം മനസിലായിരുന്നു. അധീശ ശക്തികള്‍ വേറെയും താഴ്ന്ന ജാതികള്‍ വേറെയുമാണ് ജീവിച്ചത്. എല്ലാ ഇടങ്ങളിലും ജാതി ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍, തെരുവുകളില്‍, ക്രിക്കറ്റ് ഗ്രൗണ്ടില്‍, കിണറില്‍, തമാശകളില്‍, അതൊക്കെ ഞങ്ങള്‍ക്ക് മനസിലാവുകയും ചെയ്തിരുന്നു.


പാര്‍ട്ടി നല്‍കിയ പദവികള്‍ ദുരുപയോഗം ചെയ്തു; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ


ചെന്നൈയിലെ ആവടിയെന്ന ഗ്രാമത്തിനടുത്തുള്ള കരല്‍പ്പക്കം എന്ന ഞങ്ങളുടെ ഊരില്‍ വലിയ ഒരു തെരുവുണ്ട്. പക്ഷേ ആ തെരുവ് ഞങ്ങള്‍ക്ക് സ്വന്തമേയല്ല. ആ തെരുവിലൂടെ നടന്നുപോകുമ്പോള്‍ അത് ഞങ്ങളുടെ ഇടമായി തോന്നിയിട്ടില്ല. പറയജാതിയില്‍പ്പെട്ട ഞാന്‍ ഇതുവരെ എന്റെ നാട്ടില്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി വെട്ടിയിട്ടില്ല. ജാതി ജീവിതത്തിന്റെ വിവിധയിടങ്ങളില്‍ മനശാസ്ത്രപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ മനസിലാക്കിയിരുന്നു””- പാ രഞ്ജിത് പറയുന്നു.

ജാതി ഇല്ലെന്ന് പറയുന്നവര്‍ക്ക് ജാതിയെ കുറിച്ച് അറിയില്ല. എല്ലാവരും ഹിന്ദു ആയിരിക്കും മുസ്‌ലീം ആയിരിക്കും. ക്രിസ്ത്യാനി ആയിരിക്കും. മതത്തിന്റെ വിശ്വാസം ഒരു ഘട്ടത്തില്‍ തീവ്രമാകുമ്പോള്‍ പരസ്പരം അടി തുടങ്ങുന്നു.

എന്നാല്‍ ജാതി എന്നത് ഇതിന്റെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ഇവര്‍ക്ക് മനസിലാകുന്നില്ല. അതിനെ പറ്റി ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.


സാക്കിര്‍ നായിക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; ഇന്ന് രാത്രി മലേഷ്യയില്‍ നിന്നും തിരിക്കുമെന്ന് റിപ്പോര്‍ട്ട്


ജാതി അനുഭവിച്ചുകൊണ്ട് അതിക്രമങ്ങള്‍ ഏറ്റുവാങ്ങി ചോദ്യങ്ങള്‍ ചോദിക്കാതെ ജീവിച്ചാല്‍ മതിയെന്ന രീതിയാണ് ഇവിടെ ഉയര്‍ന്ന ജാതിക്കാര്‍ “” ഞങ്ങള്‍ ജാതി ചോദിക്കുന്നില്ലല്ലോ,അതുകൊണ്ട് നിങ്ങളാണ് ജാതി പറയുന്നത്”” എന്ന രീതിയില്‍ ചര്‍ച്ചകള്‍ മാറ്റി വിടും. ജാതി നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പറ്റാത്ത മാനസിക പ്രശ്‌നത്തിലാണ് ഇവിടെ ഉന്നത ജാതിയില്‍പ്പെട്ടവര്‍ എന്നും പാ രഞ്ജിത് പറയുന്നു.

തമിഴ് സിനിമയില്‍ പല കീഴാളരായ സംവിധായകരും ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോയെന്നും കാക്കമുട്ട പോലുള്ള ദളിത് പ്രമേയങ്ങളുള്ള സിനിമയെ കുറിച്ചുമുള്ള ചോദ്യത്തിന് “”കാക്കമുട്ട എന്നത് ദളിതുകള്‍ക്ക് എതിരെ നില്‍ക്കുന്ന സിനിമയാണെന്നും മറിച്ച് ദളിതുകളെ ചിത്രീകരിച്ച സിനിമയല്ലെന്നും രഞ്ജിത് പറയുന്നു.

ദളിതുകളെ തിരിഞ്ഞു നിന്ന് ഒരു ചോദ്യം പോലും ചോദിക്കാന്‍ പറ്റാത്ത സമൂഹമായാണ് ആ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കാക്കമുട്ടയില്‍ പിസ കഴിക്കണം എന്ന് ആഗ്രഹിക്കുന്ന കുട്ടികളെ പടം മുഴുവന്‍ അഴുക്കായാണ് കാണിച്ചിരിക്കുന്നത്. പാവം സിനിമകളെയല്ല എനിക്ക് വേണ്ടത്. മറാത്തിയിലെ ഫ്രാണ്ടി പോലുള്ള സിനിമകളെയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഗംഭീരമായ ദളിത് സിനിമയെന്നാല്‍ അത് നാഗരാജ് മഞ്ചുളയുടെ ഫ്രാണ്ടി ആണ്.

സിനിമയില്‍ സ്ത്രീകളെ ശക്തരായ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിലേക്ക് താങ്കള്‍ എങ്ങനെയാണ് എത്തിയത് എന്ന ചോദ്യത്തിന് “”സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയാല്‍ മുഴുവന്‍ സമൂഹവും മാറും എന്നാണ് താന്‍ കരുതുന്നത്”” എന്നായിരുന്നു പാ രഞ്ജിതിന്റെ മറുപടി.


നടന്‍മാരെ തീരുമാനിക്കുന്നത് നായകന്‍മാര്‍; അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല; അതാണ് സിനിമയിലെ രാഷ്ട്രീയം: ദേവന്‍


ഇതൊരു തായ് വഴി സമൂഹമാണ്. അമ്മമാരാണ് കുട്ടികളോട് കൂടുതലായി ഇടപഴകുന്നതും സംസാരിക്കുന്നതും. അമ്മമാര്‍ ബൗദ്ധികമായി വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്നാല്‍ ജാതിയെ എതിര്‍ക്കുന്നവരായി മാറിയാല്‍ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ആളായി മാറിയാല്‍ എതിര്‍ത്തു ചോദ്യം ചോദിക്കുന്നവരായി മാറിയാല്‍ ഈ സമൂഹം ലളിതമായി മാറും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്റെ സിനിമയിലൂടെ കാണിച്ചുകൊടുക്കണമെന്ന് വിചാരിക്കുന്നു.

കുടുംബം, മതം, സാഹചര്യങ്ങള്‍ എല്ലാം സ്ത്രീകളെ അടിമകളാക്കി അവര്‍ക്ക് പരിമിതി കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നടക്കണം, ഇങ്ങനെ പെരുമാറണം, ഇങ്ങനെ ജീവിക്കണം എന്ന രീതിയില്‍ വര വരച്ചുകൊടുക്കുകയാണ്. അതിനെ എതിര്‍ത്തു നില്‍ക്കുന്ന സമൂഹമായി മാറിയാല്‍ വളരെ ലളിതമായി ഈ ലോകം മാറും. പക്ഷേ ഇവിടെയുള്ള സിനിമകള്‍ ഇപ്പോഴും പെണ്ണ് എന്നാല്‍ തലകുനിഞ്ഞിരിക്കണം, ആണുങ്ങള്‍ പറയുന്നത് കേട്ടിരിക്കണം, കറുപ്പ് മോശം നിറമാണ് എന്നൊക്കെ കാണിച്ച് സ്ത്രീകള്‍ വളരെ മോശമായ അവസ്ഥയിലാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. അത്തരത്തിലല്ലാത്ത സ്ത്രീകളും ഇവിടെ ഉണ്ട്. അഭിമാനികളായ സ്ത്രീകള്‍, അവരേയും കാണിക്കണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

രാജീവ് രവിയുടെ കമ്മട്ടിപ്പാടവും ലിജോ ജോസിന്റെ അങ്കമാലി ഡയറീസും തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും അത്തരത്തില്‍ കേരളത്തില്‍ നിന്നും ഒരുപാട് നല്ല സിനിമാ സംവിധായകര്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യുമെന്നും പാ രഞ്ജിത് പറയുന്നു.

We use cookies to give you the best possible experience. Learn more