കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തില്‍ പി. എ മുഹമ്മദ് റിയാസ് വിജയിച്ചു. 23,863 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റിയാസിന്റെ വിജയം.
ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് പി. എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. എം നിയാസാണ് എതിര്‍ സ്ഥാനാര്‍ത്ഥി. അഡ്വ. പ്രകാശ് ബാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
നേരത്തെ മുഹമ്മദ് റിയാസ് തന്നെ ബി.ജെ.പിക്ക് വോട്ടു മറിച്ചെന്ന ആരോപണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു തന്നെ രംഗത്തെത്തിയിരുന്നു.
2016ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വി.കെ.സി മമ്മദ് കോയ വിജയിച്ച മണ്ഡലമായിരുന്നു ബേപ്പൂര്‍. 1982 മുതല്‍ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ബേപ്പൂര്‍.
നിലവില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവാണ് വിജയിച്ചത്. തിരുവമ്പാടിയില്‍ എല്‍.ഡി.എഫിന്റെ ലിന്റോ ജോസഫും പേരാമ്പ്രയില്‍ ടി. പി രാമകൃഷ്ണനും വിജയിച്ചു.
100 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്. 40 സീറ്റുകളിലാണ് യു.ഡി.എഫ്. എന്‍.ഡി.എ ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PA Muhammed Riyas won at Beypore constituency