തിരുവനന്തപുരം: ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറുടെ നിലപാട് തള്ളാന്‍ ബി.ജെ.പി തയ്യാറുണ്ടോയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സവര്‍ക്കറുടെ ‘Six Glorious Epochs of Indian History’ എന്ന പുസ്തകത്തിന്റെ എട്ടാം അധ്യായമായ ‘Perverted Conception of Virtues’ലാണ് ബലാല്‍ക്കാരത്തെ ‘ശരിയായതും പരമ ധര്‍മമായതുമായ പൊളിറ്റിക്കല്‍ ടൂള്‍’ എന്ന് വിശേഷിപ്പിക്കുന്നത്.
ശിഷ്യന്മാര്‍ സവര്‍ക്കറുടെ ‘രാഷ്ട്രീയ ആയുധം’ പയറ്റല്‍ ഗുജറാത്തിലും ഒഡിഷയിലും തുടങ്ങി മണിപ്പൂരില്‍ വരെ എത്തിച്ചിരിക്കുകയാണെന്നും റിയാസ് വിമര്‍ശിച്ചു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ വിമര്‍ശനം.
മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയും സവര്‍ക്കറേയും തള്ളിപ്പറയാന്‍ യഥാര്‍ത്ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും. എന്നാല്‍ ബി.ജെ.പി അതിനു തയ്യാറാകുമോയെന്നും മുഹമ്മദ് റിയാസ് ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി. തയ്യാറുണ്ടോ?
സവര്‍ക്കറുടെ ‘Six Glorious Epochs of Indian History’ എന്ന പുസ്തകത്തിന്റെ എട്ടാം അധ്യായമായ ‘Perverted Conception of Virtues’ലാണ് ബലാല്‍ക്കാരത്തെ ‘ശരിയായതും പരമധര്‍മമായതുമായ പൊളിറ്റിക്കല്‍ ടൂള്‍’ എന്ന് വിശേഷിപ്പിക്കുന്നത്.
ശിഷ്യന്മാര്‍ സവര്‍ക്കറുടെ ‘രാഷ്ട്രീയ ആയുധം’ പയറ്റല്‍ ഗുജറാത്തിലും ഒഡിഷയിലും തുടങ്ങി മണിപ്പൂരില്‍ വരെ എത്തിച്ചിരിക്കുന്നു. സവര്‍ക്കറുടെ പേരിനും ചിത്രത്തിനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കൊടുക്കുന്ന പ്രാമുഖ്യവും പ്രചരണവും ആ പ്രതിലോമാശയങ്ങള്‍ പിന്തുടരാനും പ്രാവര്‍ത്തികമാക്കാനും ബി.ജെ.പി ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്.
മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയും സവര്‍ക്കറേയും തള്ളിപ്പറയാന്‍ യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്ത് വരിക തന്നെ ചെയ്യും. എന്നാല്‍ ബി.ജെ.പി അതിനു തയ്യാറാകുമോ?
Content Highlights: pa muhammed riyas criticize savarkar’s idea of rape as a political tool