| Monday, 4th November 2013, 6:34 am

പി.വല്‍സല പു.ക.സയുടെ ഉപദേശകസമിതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്: ഭിന്നതകള്‍ മറന്നു പുരോഗമന കലാ സാഹിത്യ സംഘം ഉപദേശകസമിതിയില്‍ പി. വല്‍സലയെ ഉള്‍പ്പെടുത്തി. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അവര്‍ സംസ്ഥാനസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

അമൃതാനന്ദമയിയെ അനുകൂലിച്ച്  ലേഖനമെഴുതിയതിനെത്തുടര്‍ന്നാണ്  വല്‍സലയും പു.ക.സ നേതൃത്വവും തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നത ഉടലെടുത്തത്.

കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഇ.പി. രാജഗോപാലനാണ് സംഘടനാതലത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ട് വന്നത്. പ്രതിഷേധമായി വല്‍സലയുടെ നോവലിന് എഴുതിയ അവതാരിക അദ്ദേഹം പിന്‍വലിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനസമ്മേളനത്തില്‍ പ്രതിനിധികള്‍ ഈ വിവാദം ചുണ്ടിക്കാട്ടിയെങ്കിലും നേതൃത്വം ഇതവഗണിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് സ്ത്രീ- സാഹിത്യത്തിലും സമൂഹത്തിലും എന്ന വിഷയത്തിലുള്ള സെമിനാര്‍ എഴുത്തുകാരി ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more