Kerala News
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താ സമ്മേളനം നടത്തി പി.വി. അന്‍വര്‍; നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 12, 06:17 am
Tuesday, 12th November 2024, 11:47 am

പാലക്കാട്: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ വാര്‍ത്താ സമ്മേളനം നടത്തിയ പി.വി. അന്‍വറിനെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ചാണ് പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞ പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനം തുടരുകയായിരുന്നു. പിന്നാലെ വാര്‍ത്താ സമ്മേളനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു.

എന്നാല്‍ അന്‍വര്‍ ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുകയുംമേലുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഉടന്‍ നടപടി ഉണ്ടാവുമെന്നും അറിയിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് പറയുന്നതെന്ന് ചോദിച്ച അന്‍വര്‍ ഉദ്യോഗസ്ഥരോട് നിസ്സഹകരണ മനോഭാവമാണ് കാണിച്ചത്.

നേരിട്ട് നോട്ടീസ് നല്‍കിയിട്ടും ഉദ്യോഗസ്ഥന്‍ ചട്ടം വായിച്ചുകേള്‍പ്പിച്ചിട്ടും അന്‍വര്‍ വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തയ്യാറായിരുന്നില്ല.

Content Highlight: P.V. held a press conference in violation of the election rules. Anwar; The Election Commission issued a notice