Advertisement
movie
മലയാള സിനിമാനിര്‍മ്മാണ രംഗത്ത് പുതുമുഖങ്ങളായി സഹോദരിമാരെത്തുന്നു : കരുത്തായി അച്ഛന്റെ പാരമ്പര്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 05, 05:45 pm
Friday, 5th October 2018, 11:15 pm

കൊച്ചി:മലയാള സിനിമാനിര്‍മ്മാണ രംഗത്ത് സഹോദരിമാരുടെ അരങ്ങേറ്റം.നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നിവരാണ് ഈ സഹോദരിമാര്‍.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിങ്ങനെ മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് ഇവരുടെ പിതാവായ പി വി ഗംഗാധരന്‍.

Also Read:  പനീര്‍സെല്‍വത്തിന്റെ കണ്ണ് മുഖ്യമന്ത്രിക്കസേരയില്‍; സഖ്യസാധ്യത ആരായാന്‍ പനീര്‍സെല്‍വം തന്റെയടുത്തേക്ക് മധ്യസ്ഥനെ അയച്ചെന്ന് ടി.ടി.വി ദിനകരന്‍

ഇവരുടെ നവസംരംഭമായ എസ്. ക്യൂബ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 10 ന് തുടങ്ങും. ചിത്രത്തില്‍ നായികയായി എത്തുന്നത് പാര്‍വ്വതിയാണ്.

ആസിഡ് ആക്രമണത്തിന്റെ ഇരയായ പെണ്‍കുട്ടിയുടെ വേഷത്തില്‍ ആണ് പാര്‍വതി എത്തുന്നത്. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്‍മാര്‍. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി – സഞ്ജയ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മുകേഷ് മുരളീധരനാണ് ഗോപീസുന്ദറാണ് സംഗീതം. ആഗ്ര, മുബൈ, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. വിതരണം കല്‍പ്പക ഫിലിംസ്.