| Friday, 3rd January 2025, 12:34 pm

പി.വി. അൻവറിൻ്റെ ജനകീയ യാത്രയിൽ കോൺഗ്രസ് പങ്കെടുക്കില്ല: വയനാട് ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: പി.വി. അൻവർ നടത്തുന്ന ജനകീയ യാത്രയിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ. തന്റെ അറിവോടെയല്ല പ്രചരണ പോസ്റ്റർ തയാറാക്കിയതെന്നും പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് പനമരത്താണ് ജനകീയ യാത്രയുടെ ഉദ്ഘാടനം.

ഇന്ന് വൈകീട്ട് ആരയോടെയാണ് പി.വി അൻവർ സംഘടിപ്പിക്കുന്ന ജനകീയ യാത്ര നടക്കുക. വന നിയമ ഭേദഗതി ബില്ല് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വയനാട് മണ്ഡലത്തിൽ ഇദ്ദേഹം ഈ യാത്ര സംഘടിപ്പിക്കുന്നത്. പണമരത്ത് നിന്ന് ആരംഭിച്ച യാത്ര നാളെ കഴിഞ്ഞ് നിലമ്പൂരിൽ ആണ് സമാപിക്കുക.

അതിനുള്ള ആരംഭമായി ഇന്ന് വൈകീട്ട് ജാഥയുടെ ഉത്‌ഘാടനവും നാളെ വയനാട് മണ്ഡലത്തിലെ ബത്തേരി, പുൽപ്പള്ളി, മാന്തവാടി തുടങ്ങിയ ഇടങ്ങളിൽ യാത്രയും കൂടരഞ്ഞിയിൽ സമാപനവുമായിരുന്നു തീരുമാനിച്ചിരുന്നത്.

ഇതിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നാണ് വയനാട് ഡി.സി.സി പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ പിന്മാറിയത്. ഈ ജനകീയയാ യാത്രയിൽ പങ്കെടുപ്പരുതെന്ന് കെ.പി.സി.സിയുടെ നിർദേശമുണ്ട്. ഇതേ തുടർന്നാണ് എൻ. ഡി. അപ്പച്ചൻ പരിപാടിയിൽ നിന്നും പിന്മാറിയത്.

1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ നിയമസഭ ബില്ല് നിയമമാക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമാണ് തന്റെ ജനകീയ യാത്രയെന്നാണ് പി.വി അന്‍വര്‍ പറഞ്ഞത്.

Content Highlight: P.V. Congress will not participate in Anwar’s Janakiya Yatra: Wayanad DCC President N.D. Grandpa

We use cookies to give you the best possible experience. Learn more