നിലമ്പൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തില്‍ പടനായകന്‍ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ ആണെന്നും ഇല്ലെങ്കില്‍ യുദ്ധം തോല്‍ക്കേണ്ടിവരുമെന്നും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം അറിയിച്ചത്.
സംഘപരിവാര്‍ കോട്ട കെട്ടി താമസിക്കുന്നത് വയനാട്ടിലല്ലെന്നും ആയതിനാല്‍ രാഹുല്‍ ഗാന്ധി യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ ആണെന്നും പി.വി. അന്‍വര്‍ വിമര്‍ശിച്ചു.
പരാജയത്തെ തുടര്‍ന്ന് കേരളത്തിലെ രാഹുല്‍ ഗാന്ധിയുടെ അനുയായികള്‍ പടനായകന്റെ ഫോട്ടോ ബി.ജി.എമ്മും ചേര്‍ത്ത്, ഈ മനുഷ്യന്‍ തളരില്ലല്ലെന്നും കോണ്‍ഗ്രസ് തോല്‍ക്കില്ലെന്നും കോണ്‍ഗ്രസ് തിരിച്ച് വരുമെന്നുമുള്ള ഡയലോഗുകളോട് കൂടി പ്രചരണങ്ങള്‍ നടത്തുമെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ റീകൗഡിങ്ങിന് സാധ്യതയുണ്ടെന്നും കേരളത്തില്‍ നിന്നുള്ള പ്രഗത്ഭനായ ഒരു വക്കീല്‍ ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പി.വി. അന്‍വര്‍ മറ്റൊരു പോസ്റ്റിലൂടെ കോണ്‍ഗ്രസിനെ പരിഹസിച്ചു.
Content Highlight: P.V. Anvar criticized the defeat of the Congress in the four state assembly elections