[]കാഞ്ഞങ്ങാട്: അമൃതാനന്ദമയിയെ വാഴ്ത്തി എഴുത്തുകാരി പി.വത്സലയെഴുതിയ ലേഖനത്തിനെതിരെ പ്പു.ക.സ . പി. വത്സലയുടെ പുസ്തകത്തിന് എഴുതിയ അവതാരിക സാഹിത്യ നിരൂപകന്‍ ഇ.പി രാജഗോപാലന്‍ പിന്‍വലിച്ചു.
ആള്‍ദൈവത്തിന്റെ വക്താവായത് അംഗീകരിക്കാനാവില്ലെന്ന് അവതാരിക പിന്‍വലിച്ച് കൊണ്ട് രാജഗോപാല്‍ വ്യക്തമാക്കി. വത്സലയുടെ “വത്സലയുടെ കഥകള്‍” എന്ന പുസ്തകത്തിന് എഴുതിയ അവതാരികയാണ് ഇ.പി രാജഗോപാലന്‍ പിന്‍വലിച്ചത്.
അതേസമയം, പു.ക.സ വിചാരിച്ചാല്‍ അവസാനിക്കുന്നതല്ല തന്റെ സാഹിത്യ ജീവിതമെന്ന് പി. വത്സല പറഞ്ഞു.
അമൃതാനന്ദമയിയെ വാഴ്ത്തി ലേഖനമെഴുതിയതോടെ വത്സല ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവരുടെ പുസ്തകത്തില്‍ തന്റെ അവതാരിക ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം രാജഗോപാലന്‍ വ്യക്തമാക്കിയിരുന്നു.
അമൃതാനന്ദമയിയെ വാഴ്ത്തി മാതൃഭൂമിയില്‍ വത്സല എഴുതിയ ലേഖനത്തിനെതിരെയാണ് പു.ക.സ രംഗത്തെത്തിയത്. പു.ക.സയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് വത്സല.
കഴിഞ്ഞ ദിവസം പു.ക.സ കാസര്‍ഗോട് ജില്ലാ ശില്‍പ്പശാലയില്‍ വെച്ചാണ് സംഘടനയുടെ ജില്ല പ്രസിഡന്റ് ഇ.പി രാജഗോപാലന്‍ വത്സലയ്‌ക്കെതിരെ സംസാരിച്ചത്.
അമൃതാനന്ദമയിയെ മഹത്വവത്കരിച്ചെഴുതിയ ലേഖനം വത്സലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണെന്ന് ഇ.പി. രാജഗോപാലന്‍
പറഞ്ഞു.