[]കാസര്‍ഗോഡ്: ##അമൃതാനന്ദമയി യെ വാഴ്ത്തി പി.വത്സലയുടെ ലേഖനത്തെ കുറ്റവിചാരണ ചെയ്യണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. എം.എന്‍ നാരായാണന്‍.
കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം.എന്‍ നാരായാണന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
അമൃതാനന്ദമയിയെ പ്രശംസിച്ച് ലേഖനമെഴിതിയ പി.വത്സലയ്ക്ക് പുരോഗമന പ്രസ്ഥാനം നിഷേധ വോട്ട് രേഖപ്പെടുത്തേണ്ടതുണ്ട്. അമൃതാനന്ദമയിയുടെ പേരില്‍ നടക്കുന്ന വന്‍തട്ടിപ്പിന് വത്സല കുട്ട് നില്‍ക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.വത്സലയിലെ പഴയ എഴുത്തുകാരി ജനങ്ങള്‍ക്കിടയില്‍ എന്നുമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ദിനപത്രത്തില്‍ “തൊട്ടുണര്‍ത്താന്‍ ഒരു ചെറു വിരല്‍” എന്ന പേരില്‍ അമൃതാനന്ദമയിയെ വാഴ്ത്തി പി.വത്സലയെഴുതിയ ലേഖനം വന്‍ വിവാദമായിരുന്നു. വത്സലയുടെ പുസ്തകത്തിന് എഴുതിയ അവതാരിക സാഹ്യത്യ നിരൂപകന്‍ ഇ.പി രാജഗോപാലന്‍ പിന്‍വലിച്ചിരുന്നു.
ആള്‍ദൈവത്തിന്റെ വക്താവായത് അംഗീകരിക്കാനാവില്ലെന്ന് തുടര്‍ന്ന് രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. അമൃതാന്ദമയിയെ വാഴ്ത്തി ലേഖനമെഴുതിയതോടെ വത്സല ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവരുടെ പുസ്തകത്തില്‍ തന്റെ അവതാരിക ആവശ്യമില്ലെന്നും പു.ക.സയുടെ ജില്ല പ്രസിഡന്റ് കൂടിയായ ഇ.പി.രാജഗോപാലന്‍ പറഞ്ഞു.