ന്യൂദല്‍ഹി: ബ്രിജ് ഭൂഷന്‍ സിങിനെതിരായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാന്‍ സമര പന്തലിലെത്തി ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ. ഗുസ്തി താരങ്ങള്‍ക്കെതിരായ വിമര്‍ശനം വിവാദമായതിന് പിന്നാലെയാണ് പി.ടി. ഉഷയുടെ സന്ദര്‍ശനം. ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തി മടങ്ങവെ പി.ടി. ഉഷയുടെ വാഹനം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനെത്തിയ വിമുക്തഭടന്‍ തടഞ്ഞു.
ഗുസ്തി താരങ്ങളുടെ ആരോപണം പരിശോധിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് തന്നെ താരങ്ങള്‍ പരസ്യ സമരത്തിലേക്ക് കടന്നതിനെ പി.ടി. ഉഷ വിമര്‍ശിച്ചിരുന്നു. താരങ്ങളുടെ പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്നായിരുന്നു ഉഷയുടെ പരാമര്‍ശം.
#PTUsha arrived at #JantarMantar to meet with the #protestingwrestlers.
(Photo: Sanjeev Verma/ HT Photos) pic.twitter.com/GerCBPY6yA
— Hindustan Times (@htTweets) May 3, 2023
താരങ്ങള്‍ തെരുവിലല്ല പ്രതിഷേധിക്കേണ്ടതെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ കാത്തുനില്‍ക്കണമെന്നായിരുന്നു പി.ടി. ഉഷ പറഞ്ഞിരുന്നത്.
എന്നാല്‍ ഉഷയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഗുസ്തി താരങ്ങള്‍ തന്നെ രംഗത്തെത്തി.
ഒരു സ്ത്രീ എന്ന നിലയില്‍ തങ്ങളെ പിന്തുണച്ചില്ലെന്നും ഉഷയുടെ നിലപാട് വേദനിപ്പിച്ചെന്നുമായിരുന്നു ഗുസ്തി താരം സാക്ഷി മാലിക് പ്രതികരിച്ചത്. കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ പി.ടി ഉഷയെ ഫോണ്‍ വിളിച്ചിരുന്നെന്നും എന്നാല്‍ എടുത്തില്ലെന്നും വിനേഷ് ഫോഗട്ടും വിമര്‍ശിച്ചിരുന്നു.
ലൈംഗിക ആരോപണമുന്നയിച്ച് ജന്ദര്‍മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ സമരം ചെയ്ത് വരികയാണ് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ ദല്‍ഹി പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlight: P.T. Usha came to the to meet the wrestlers who are protesting against Brij Bhushan Singh