Kerala News
കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചത് സുകൃതം: ശ്രീരാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 24, 01:08 pm
Wednesday, 24th February 2021, 6:38 pm

കോട്ടയം: മുന്‍ ധനമന്ത്രി കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് അനാച്ഛാദനം നടത്തിയത്.

കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചത് സുകൃതമാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും കെ.എം മാണി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിമ നിര്‍മ്മിച്ചത്.

എട്ടര അടി ഉയരത്തില്‍ സിമന്റില്‍ തീര്‍ത്തതാണ് പ്രതിമ. അടിമാലി സ്വദേശികളായ ഷിജോ ജോണ്‍, ലൈജു ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ ജോസ് തോമസ് പടിഞ്ഞാറേക്കര സ്മാരക കവാടത്തോടു ചേര്‍ന്നാണ് കെ.എം.മാണിയുടെ പ്രതിമ സ്ഥാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: P Sreeramakrishnan KM Mani Statue