തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറെ “സര്‍” എന്ന് വിളിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാകാമെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ സഭയിലെ അംഗങ്ങളെല്ലാം സ്പീക്കറെ “സര്‍” എന്നാണ് വിളിക്കുന്നത്.
എന്നാല്‍ സ്പീക്കറായ വ്യക്തിയേക്കാള്‍ മുതിര്‍ന്നവരും പാരമ്പര്യമുള്ളവരും “സര്‍” എന്ന് വിളിക്കുമ്പോഴുള്ള അനൗചിത്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൈക്കോടതി ഉള്‍പ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളില്‍ ന്യായാധിപന്മാരെ “ലോഡ്” എന്ന് സംബോധന ചെയ്യുന്നതും കൊളോണിയല്‍ ഭരണ സംവിധാനത്തിന്റെ തുടര്‍ച്ചയാണ്. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം വിഷയങ്ങളിലെല്ലാം തുറന്ന ചര്‍ച്ച നടക്കണമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നുമാണ് തന്റെ നിലപാടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.